വെഞ്ഞാറമൂട് പോലീസ് സ്റ്റേഷന് പിന്നിലെ വീട്ടിൽ സൂക്ഷിച്ചിരുന്ന 210 കിലോ കഞ്ചാവ് പിടികൂടി

തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ പോലീസ് സ്റ്റേഷന് പിന്നിലെ വീട്ടിൽ സൂക്ഷിച്ചിരുന്ന 210 കിലോ കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് വെഞ്ഞാറമൂട് തണ്ട്രാൻ പൊയ്കയിൽ വാടകയ്ക്ക് താമസിക്കുന്ന പൂവച്ചൽ കൊണ്ണിയൂർ സ്വദേശി കിഷോറിനെ പോലീസ് അറസ്റ്റ് ചെയ്തു. 15/07/22 വെള്ളിയാഴ്ച രാത്രിയോടെയാണ് ഇയാളെ പിടികൂടിയത്.

വീടിനുള്ളിൽ 33 പാക്കറ്റുകളാക്കിയാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. 67,000 രൂപയും ചില്ലറ വിപണനത്തിന് ഉള്ള പ്ലാസ്റ്റിക് പാക്കറ്റുകളും, ഇലക്ട്രോണിക് ത്രാസും ഇതോടൊപ്പം കണ്ടെടുത്തു. പിടികൂടിയ പ്രതിയെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. ഇത്രയധികം കഞ്ചാവ് എവിടെ നിന്നാണ് അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.

Share
അഭിപ്രായം എഴുതാം