ഹൈദരാബാദ് കൂട്ടബലാത്സംഗം: എം.എല്‍.എയുടെ മകന്‍ പ്രതി

ഹൈദരാബാദ്: കൗമാരക്കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസില്‍ തെലങ്കാന എം.എല്‍.എയുടെ പ്രായപൂര്‍ത്തിയാകാത്ത മകനും പ്രതി.ഓള്‍ ഇന്ത്യ മജ്ലിസെ ഇത്തിഹാദുള്‍ മുസ്ലിമീന്‍ നിയമസഭാംഗത്തിന്റെ മകനാണ് ആറു പേരടങ്ങളുന്ന പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടതായി പോലീസ് സ്ഥിരീകരിച്ചത്. പ്രതികളില്‍ ഒരാളൊഴികെ എല്ലാവരും പ്രായപൂര്‍ത്തിയാകാത്തവരാണ്. ആറു പ്രതികളും നിലവില്‍ പോലീസ് കസ്റ്റഡിയിലാണ്.ഹൈദരാബാദിലെ ജൂബിലി ഹില്‍സ് പാര്‍ക്ക് മേഖലയില്‍ കഴിഞ്ഞയാഴ്ചയായിരുന്നു കേസിന് ആസ്പദമായ സംഭവം. ആഘോഷപ്പാര്‍ട്ടിക്കുശേഷം വീട്ടിലേക്കു മടങ്ങിയ പതിനേഴുകാരിയെ കാറിലാണ് പീഡനത്തിനിരയാക്കിയത്. സംഭവത്തില്‍ ഉള്‍പ്പെട്ട പതിനെട്ടുകാരന്‍ ഒഴികെയുള്ളവര്‍ 11-12 ക്ലാസുകാരും ഉന്നത രാഷ്ട്രീയബന്ധങ്ങളുള്ള കുടുംബങ്ങളില്‍നിന്നുള്ളവരുമായിരുന്നു.
അതിനിടെ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ ചിത്രങ്ങളും വീഡിയോയും പരസ്യമാക്കിയതിന് ബി.ജെ.പി. എം.എല്‍.എ: എം. രഘുനന്ദന്‍ റാവുവിനെതിരേ പോലീസ് കേസെടുത്തു. പെണ്‍കുട്ടിയെ തിരിച്ചറിയുംവിധം ദൃശ്യങ്ങള്‍ പുറത്തുവിട്ടതിനെതിരേയാണു കേസ്.

Share
അഭിപ്രായം എഴുതാം