ഓൺലൈൻ ചൂതാട്ടം: വീട്ടമ്മ ജീവനൊടുക്കി

ചെന്നൈ: ഓൺലൈൻ ചൂതാട്ടത്തിൽ ലക്ഷങ്ങൾ നഷ്ടപ്പെട്ടതിനെത്തുടർന്നുണ്ടായ മനോവിഷമത്തിൽ വീട്ടമ്മ ജീവനൊടുക്കി. മണലി ന്യൂ ടൗണിൽ ഭാഗ്യരാജിന്റെ ഭാര്യ ഭവാനി(29)യാണ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ചത്. തമിഴ്നാട്ടിൽ ആദ്യമായാണ് ഓൺലൈൻ ചൂതാട്ടത്തെത്തുടർന്ന് ഒരു സ്ത്രീ ജീവനൊടുക്കുന്നത്.

ഒരുവർഷത്തിനകം 20 ലക്ഷത്തിലേറെ രൂപ ചൂതാട്ടത്തിലൂടെ ഭവാനി നഷ്ടപ്പെടുത്തിയെന്ന് പോലീസ് പറഞ്ഞു. സഹോദരികളോട് പണം കടംവാങ്ങിയും 20 പവൻ സ്വർണം വിറ്റ പണവും ഓൺലൈൻ ചൂതാട്ടത്തിനായി ഉപയോഗിച്ചു.ചൂതാട്ടം മതിയാക്കണമെന്ന് വീട്ടുകാർ ശാസിച്ചിരുന്നു. 2022 ജൂൺ 5 ഞായറാഴ്ച രാത്രി ഭർത്താവിനും കുട്ടികൾക്കുമൊപ്പം സംസാരിച്ചിരുന്ന ഭവാനി പെട്ടെന്ന് കുളിക്കാനെന്ന് പറഞ്ഞ് പോവുകയായിരുന്നു. തുടർന്നാണ് ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തി. മൂന്നും ഒന്നും വയസ്സുള്ള രണ്ട് ആൺകുട്ടികളുണ്ട്.

Share
അഭിപ്രായം എഴുതാം