വൃക്ഷ സമൃദ്ധി: സംസ്ഥാനതല ഉദ്ഘാടനം 5ന്  മുഖ്യമന്ത്രി നിര്‍വഹിക്കും

വൃക്ഷസമൃദ്ധി പദ്ധതി മുഖേന ഉല്‍പാദിപ്പിച്ച വൃക്ഷതൈകളുടെ നടീല്‍ പ്രവൃത്തിയുടെ സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ അഞ്ചിന് രാവിലെ 10 മണിക്ക് പിണറായി കണ്‍വെന്‍ഷന്‍ സെന്ററില്‍  മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിക്കും.  വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തും. എം പിമാര്‍, എം എല്‍എമാര്‍, ജനപ്രതിനിധികള്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കേരളത്തിന്റെ ഹരിതഭംഗി വര്‍ധിപ്പിക്കുന്നതിനും പ്രകൃതി ദുരന്തങ്ങളില്‍ നിന്ന് കേരളത്തെ മോചിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് കേരള വനം – വന്യജീവി വകുപ്പും തദ്ദേശസ്വയം ഭരണ വകുപ്പും സംയുക്തമായി മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി മുഖേന വനേതര പ്രദേശങ്ങളില്‍ വൃക്ഷവല്‍ക്കരണ പരിപാലന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്ന പദ്ധതിയാണ് വൃക്ഷസമൃദ്ധി.  പദ്ധതി വഴി വിവിധ പഞ്ചായത്തുകളുടെ കീഴില്‍ 832 നഴ്‌സറികളിലായി ഇതുവരെ 43 ലക്ഷത്തോളം വൃക്ഷതൈകള്‍ ഉല്‍പ്പാദിപ്പിച്ചിട്ടുണ്ട്

Share
അഭിപ്രായം എഴുതാം