കാല്‍ വഴുതി കല്ലടയാറ്റില്‍ വീണ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി

പത്തനാപുരം : ഫോട്ടോയെടുക്കുന്നതിനിടെ കാല്‍വഴുതി കല്ലടയാറ്റില്‍ വീണ്‌ വിദ്യാര്‍ത്ഥിനിയുിടെ മൃതദേഹം കണ്ടെത്തി. കോന്നി കൂടല്‍ മനോജ്‌ ഭവനില്‍ മനോജിന്റെയും സ്‌മിജ മനോജിന്റെയും മകള്‍ അപര്‍ണ(ഗൗരി-16) ആണ്‌ മരിച്ചത്‌. പത്തനാപുരം മൗണ്ട്‌ താബോര്‍സ്‌കൂളിലെ പത്താംക്ലാസ്‌ വിദ്യാര്‍ത്ഥിനിയായിരുന്നു. പരീക്ഷ കഴിഞ്ഞ്‌ ഫലം കാത്തിരിക്കുകയായിരുന്നു.

പത്തനാപുരം കുറ്റിമൂട്ടില്‍ കടവില്‍ 2022 മെയ്‌ 28 ശനിയാഴ്‌ച ഉച്ചക്ക്‌ 12 മണിയോടെയായിരുന്നു അപകടം. സുഹൃത്തായ അനുഗ്രഹയുടെ വീട്ടിലെത്തിയാതായിരുന്നു അപര്‍ണ. ചിത്രങ്ങള്‍ പകര്‍ത്താനായി അപര്‍ണയും അനുഗ്രഹയും അനുഗ്രഹയുടെ സഹോദരനായ അഭിനവും ആറ്റിലേക്കു പോയി. ഇതിനിടെ പെണ്‍കുട്ടികള്‍ ആറ്റില്‍ വീണു. ഇവരെ രക്ഷപെടുത്താന്‍ അഭിനവും ആറ്റിലേക്കു ചാടി ശക്തമായ നിരൊഴുക്കില്‍ മൂന്നുപേരും താഴേ്‌ക്ക്‌ ഒഴുകി. ഇതിനിടെ ആറ്റിലേക്കുവീണുകിടന്ന മരക്കൊമ്പില്‍ പിടിച്ച്‌ അഭിനവ്‌ രക്ഷപെട്ടു. തുടര്‍ന്ന്‌ നാട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ സമീപത്തെ പാറക്കെട്ടിൽ അവശനിലയിലയില്‍ അനുഗ്രഹയെ കണ്ടെത്തി. വിവരം അറിഞ്ഞെത്തിയ ഫയര്‍ ഫോഴ്‌സും സ്‌കൂബാ ടീമും നാട്ടുകാരും ചേര്‍ന്ന്‌ അപര്‍ണക്കായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

29.05.2022 രാവിലെ പന്ത്രണ്ട്‌മുറി ജംഗ്‌ഷനു സമീപത്തെ പുക്കുന്നില്‍ കടവില്‍ മത്സ്യബന്ധനത്തിനെത്തിയ യുവാക്കളാണ്‌ മൃതദേഹം ഒഴുകി വരുന്നത്‌ കണ്ടത്‌. ഇവര്‍ മൃതദേഹം കരക്കടുപ്പിച്ചു. തുടര്‍ന്ന്‌ പോലീസെത്തി പുനലൂര്‍ താലൂ്‌ക്ക ആശുപത്രിയിലെത്തിച്ച മൃതദേഹം പോസ്‌റ്റ്‌ മോർട്ടത്തിനുശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. സംസ്‌കാരം വീട്ടുവളപ്പില്‍ നടത്തി. സഹോദരന്‍ ആര്‍സിംഗ്‌ മനോജ്‌.

Share
അഭിപ്രായം എഴുതാം