നാലുവര്‍ഷ ബിരുദ കോഴ്‌സുകള്‍ക്കുളള ശുപാര്‍ശയുമായി ഉന്നതവിദ്യാഭ്യാസ പരിഷ്‌കരണ കമ്മീഷന്‍

തിരുവനന്തപുരം : ഗവേഷണത്തിന്‌ മുന്‍തൂക്കം നല്‍കുന്ന നാലുവര്‍ഷ ബിരുദ കോഴ്‌സുകള്‍ ആരംഭിച്ചും എല്ലാ വിഷയങ്ങള്‍ക്കും ഇന്റേണ്‍ഷിപ്പ് നിര്‍ബ്ബന്ധമാക്കിയും ഉന്നത വിദ്യാഭ്യാസം ഉടച്ചുവാര്‍ക്കാന്‍ ശുപാര്‍ശ. ഗവേഷണത്തോടൊപ്പുമുളള ബിരുദ കോഴ്‌സുകള്‍ക്ക്‌ ലോകത്തെവിടെയും അംഗീകാരമുളളതിനാല്‍ വിദേശത്ത്‌ ജോലി തേടുന്നവര്‍ക്ക്‌ ഗുണകരമാവുമെന്നതിനാലാണ്‌ സര്‍വകലാശാല ഡിപ്പാര്‍ട്ടുമെന്‍റുകളിലും കോളേജുകളിലും നാലുവര്‍ഷ ബിരുദകോഴ്‌സുകള്‍ നിര്‍ദ്ദേശിക്കുന്നത്‌. മൂന്നുവര്‍ഷം ബിരുദം നേടിയവര്‍ക്ക്‌ വിദേശത്ത ജോലി സാധ്യത കുറവാണ്‌.

ശാസ്‌ത്ര വിഷയങ്ങളില്‍ ആറുമാസത്തെ മിനിപ്രോജക്ടും എല്ലാ വിഷയങ്ങള്‍ക്കും രണ്ടുമാസത്തെ ഇന്റേണ്‍ഷിപ്പും നിര്‍ബന്ധമാക്കും. പൊതുപരീക്ഷയുടെ അടിസ്ഥാനത്തിലാവണം ബിരുദ പ്രവേശനമെന്നും പ്രൊഫ.ശ്യാം ബി മേനോന്‍ അദ്ധ്യക്ഷനായ കമ്മീഷന്‍ സര്‍ക്കാരിന്‌ ശുപാര്‍ശ നല്‍കി.ഉന്നത വിദ്യാസത്തിന്റെ നിലവാരമുയര്‍ത്താനുളള ശുപാര്‍ശകളാണ്‌ സര്‍ക്കാരിന്‌ സമര്‍പ്പിച്ചിട്ടുളളത്‌.

എല്ലാ കോഴ്‌സുകള്‍ക്കും ഓണ്‍ലൈന്‍ ,ഓഫ് ലൈന്‍ ക്ലാസുകളുളള മിക്‌സഡ്‌ മോഡല്‍ നടപ്പാക്കണം. ഓണ്‍ലൈന്‍ ക്ലാസിലിരുന്നാലും ഹാജര്‍ നല്‍കണം. നിലവിലെ സൗകര്യങ്ങള്‍ ഉപയോഗിച്ച്‌ രണ്ട്‌ ഷിഫ്ഷ്ഫ്‌റ്റുകളും സായാഹ്ന കോഴ്‌സുകലും നടത്തണം. പുതിയ കോളേജുകള്‍ നിര്‍മിച്ചിചല്ലെങ്കിലും മൂന്നുകോളേജുകളുടെ ഫലം ഇതിലൂടെ ഉണ്ടാവും കോളേജുകള്‍ക്ക് കൂടുതല്‍ സ്വയം ഭരണം നല്‍കണം. ഒരു കോഴ്‌സിന്റെ നിശ്ചിത സെമസ്‌റ്ററുകള്‍ പൂര്‍ത്തിയാക്കിയാല്‍ ബാക്കി സംസ്ഥാനത്തെ മറ്റൊരു സര്‍വകലാശാലയില്‍ പഠിക്കാന്‍ അവസരമുണ്ടാവണം. അന്താരാഷ്ട്ര തലത്തില്‍ മറ്റുസര്‍വകലാശാലകളുമായി സഹകരണമുണ്ടാവണം. അധിക യോഗ്യതകള്‍ നേടാനും നൈപുണ്യവികസനത്തിനും ഇത്‌ സഹായിക്കും.

ജീവനക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമടക്കം ഗുണകരമാവുന്ന തരത്തില്‍ വൈകിട്ട്‌ 5 മുതല്‍ രാത്രി 10 വരെ ഗവ.സ്വാശ്രയ,എയ്‌ഡഡ്‌ കോളേജുകളില്‍ സായാഹ്ന കോളേജുകള്‍ പ്രവര്‍ത്തിക്കണം. നിലവിലെ കോളേജുകലില്‍ കരാറടിസ്ഥാനത്തില്‍ അദ്ധ്യാപകരെ നിയമിക്കാം. കോളേജുകലിലെ ക്ലാസുമുറികല്‍, ലൈബ്രറി, ലാബ്‌ എന്നിവ ഉപയോഗിക്കാമെനന്തിനാല്‍ അദികബാധ്യത ഉണ്ടാവില്ല. പാര്‍ട്ട്‌ടൈം ഗവേഷണത്തിനുളല നടപടിക്രമങ്ങള്‍ ഉദാരമാക്കണം. യോഗ്യരായ എല്ലാവര്‍ക്കും പാര്‍ട്ട് ടൈം ഗവേഷണത്തിന്‌ അവസരമൊരുക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്. വിദ്യാര്‍ത്ഥികളെ അദ്ധ്യാപകര്‍ തുടര്‍ച്ചയായി വിലയിരുത്തുന്നരീതിയാണ്‌ വേണ്ടത്‌. അതിനായി ഇന്റേണല്‍ മാര്‍ക്ക 40 ശതമാനമാക്കും.

Share
അഭിപ്രായം എഴുതാം