ഗുരുവായൂര്‍ റെയില്‍വെ മേല്‍പ്പാല നിര്‍മ്മാണം അവലോകന യോഗം ചേര്‍ന്നു

ഗുരുവായൂര്‍ റെയില്‍വെ മേല്‍പ്പാല നിര്‍മ്മാണവുമായി ബന്ധപ്പെട്ട് എൻ കെ അക്ബർ എംഎല്‍എയുടെ അദ്ധ്യക്ഷതയില്‍ അവലോകനയോഗം ചേർന്നു. റെയില്‍വെ ലൈനിനടുത്തുള്ള സ്പാന്‍ ഡിസൈന്‍ പ്രവൃത്തികള്‍ക്കാവശ്യമായ ഘടനയും ഡിസൈനും തയ്യാറാക്കി, റെയില്‍വെ അനുമതി ലഭ്യമാക്കിക്കുന്നതിനുള്ള നടപടികള്‍ അടിയന്തിരമായി ആരംഭിക്കും. പ്രവര്‍ത്തന കലണ്ടര്‍ പ്രകാരമുള്ള ഓരോ പ്രവൃത്തികളും സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനും  യോഗത്തിൽ തീരുമാനിച്ചു. പൈല്‍ ക്യാപ്പ് പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി സര്‍വ്വീസ് റോഡ് എത്രയും വേഗം തുറന്ന് കൊടുക്കാനും എം.എല്‍.എ യോഗത്തിൽ നിര്‍ദ്ദേശിച്ചു. മേല്‍പ്പാലം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട്   കേരള വാട്ടര്‍ അതോറിറ്റി, കെ.എസ്.ഇ.ബി, ബി.എസ്.എന്‍.എല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രവൃത്തികള്‍ സമയബന്ധിതമയി പൂര്‍ത്തീകരിച്ചിട്ടുണ്ട്. അടുത്ത യോഗം മെയ് 3ന് ചേരും ഗുരുവായൂര്‍ നഗരസഭ ലൈബ്രറി ഹാളില്‍  ചേര്‍ന്ന  യോഗത്തില്‍ ഗുരുവായൂര്‍ നഗരസഭ ചെയര്‍മാന്‍  എം. കൃഷ്ണദാസ്, മുനിസിപ്പല്‍ എഞ്ചിനീയര്‍ ഇ ലീല, ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് സബ് ഇന്‍സ്പെക്ടര്‍, റെയില്‍വേ സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍,   വിവിധ വകുപ്പുകളിലെ  പ്രതിനിധികള്‍  എന്നിവര്‍ പങ്കെടുത്തു.

Share
അഭിപ്രായം എഴുതാം