തൃശൂർ: തൃശൂർ കോർപറേഷനിൽ മേയർക്കും ഡെപ്യൂട്ടി മേയർക്കുമെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം 15/03/22 ചൊവ്വാഴ്ച ചർച്ച ചെയ്യും. ഒരു സീറ്റിന്റെ മാത്രം ഭൂരിപക്ഷത്തിലാണ് എൽ.ഡി.എഫ് ഭരണം മുന്നോട്ട് കൊണ്ടുപോകുന്നത്. 25 അംഗങ്ങളാണ് എൽ.ഡി.എഫിനുള്ളത്. യു.ഡി.എഫിന് 24ഉം. ആറ് അംഗങ്ങളുള്ള ബി.ജെ.പി വോട്ടെടുപ്പിൽ നിന്ന് വിട്ട് നിൽക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
മേയർ എം.കെ വർഗീസിന്റെ നേതൃത്വത്തിലുള്ള കോർപറേഷൻ ഭരണം പരാജയമാണെന്ന് ആരോപിച്ചാണ് യു.ഡി.എഫ് അവിശ്വാസപ്രമേയം കൊണ്ടുവന്നത്. അതേസമയം, വികസന പ്രവർത്തനത്തിനു തുരങ്കംവെക്കുക മാത്രമാണ് നീക്കത്തിന് പിന്നിലെന്ന് എൽ.ഡി.എഫും പറയുന്നു. അട്ടിമറികൾ ഒന്നും സംഭവിച്ചില്ലെങ്കിൽ പ്രമേയം തള്ളി പോകും.