മുടി സ്ട്രെയ്റ്റ് ചെയ്യാന്‍ പണം വേണം; ജ്വല്ലറിയില്‍ പട്ടാപ്പകല്‍ മോഷണം നടത്തിയത് സ്‌കൂള്‍ വിദ്യാര്‍ത്ഥിനി;
കവര്‍ന്ന പണം തിരികെ നല്‍കാമെന്ന് മാതാപിതാക്കള്‍ അറിയിച്ചതോടെ ജ്വല്ലറി ഉടമ പരാതി നല്‍കിയില്ല.

തിരുവനന്തപുരം: തിരുവനന്തപുരത്തെ ജ്വല്ലറിയില്‍ നിന്നും പട്ടാപ്പകല്‍ പണം കവര്‍ന്നത് സ്‌കൂള്‍ വിദ്യാര്‍ഥിനി. കഴിഞ്ഞദിവസം നടന്ന സംഭവത്തില്‍ യൂണിഫോമിലെത്തിയ യുവതി മോഷണം നടത്തിയെന്നായിരുന്നു കരുതിയിരുന്നത്. നെയ്യാറ്റിന്‍കര ബസ് സ്റ്റാന്‍ഡ് ജംഗ്ഷന് സമീപം വെള്ളി ആഭരണങ്ങള്‍ വില്‍ക്കുന്ന ജ്വല്ലറിയില്‍ ബുധനാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സംഭവം.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ് പണം കവര്‍ന്നതെന്ന് പൊലീസ് കണ്ടെത്തി. പൊലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുവന്ന കുട്ടിയെ പിന്നീട് മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. കവര്‍ന്ന പണം തിരികെ നല്‍കാമെന്ന് മാതാപിതാക്കള്‍ അറിയിച്ചതോടെ ജ്വല്ലറി ഉടമ പരാതി നല്‍കിയില്ല.

Share
അഭിപ്രായം എഴുതാം