ആലപ്പുഴ: വനിതാ വികസന കോര്‍പ്പറേഷന്‍ വായ്പകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: സംസ്ഥാന വനിത വികസന കോര്‍പ്പറേഷന്‍ നിശ്ചിത വരുമാന പരിധിയില്‍പെട്ട 18നും 55നും മധ്യേ പ്രായമുള്ള തൊഴില്‍രഹിത വനിതകള്‍ക്ക്   വ്യക്തിഗത/ ഗ്രൂപ്പ് വായ്പകള്‍ നല്‍കുന്നു. 

ജാമ്യ വ്യവസ്ഥയില്‍ ആറു ശതമാനം പലിശ നിരക്കിലാണ് വായ്പ. വായ്പയ്ക്ക് ഉദ്യോഗസ്ഥ ജാമ്യമോ വസ്തു ജാമ്യമോ നല്‍കണം. വെബ്സൈറ്റില്‍ (www.kswdc.org) ലഭിക്കുന്ന വായ്പ അപേക്ഷ ഫോറം പൂരിപ്പിച്ച് ജില്ല ഓഫീസില്‍ നല്‍കണം. ഫോണ്‍: 9496015012.

Share
അഭിപ്രായം എഴുതാം