തിരുവല്ലത്ത് പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം തിരുവല്ലത്ത് പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു. നെല്ലിക്കുന്ന് സ്വദേശി സുരേഷ് കുമാറാണ് മരിച്ചത്.

സുരേഷ് കുമാർ ഉൾപ്പെടെ അഞ്ചു പേരെ തിരുവല്ലം പോലീസ് 27/02/22 ഞായറാഴ്ച രാത്രിയാണ് കസ്റ്റഡിയിലെടുത്തത്. ഞായറാഴ്ച തിരുവല്ലത്ത് വച്ച് സദാചാര പൊലീസ് ചമഞ്ഞ് ദമ്പതികളെ അക്രമിച്ച കേസിലായിരുന്നു അറസ്റ്റ്.

28/02/22 തിങ്കളാഴ്ച രാവിലെ നെഞ്ചു വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് സുരേഷ് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ വച്ച് മരണപ്പെട്ടു. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ സുരേഷ് കുമാറിനെ പൊലീസ് ഉപദ്രവിച്ചുവെന്നാണ് ബന്ധുക്കളുടെ ആരോപണം.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്‌റ്റോമോർട്ടം നടപടികൾ പുരോഗമിക്കുകയാണ്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Share
അഭിപ്രായം എഴുതാം