ഇടുക്കി: ജാതി തൈ-അംഗീകൃത നഴ്‌സറികളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു

ഇടുക്കി: അടിമാലി ട്രൈബല്‍ ഡെവല്പ്‌മെന്റ് ഓഫീസിന്റെ പ്രവര്‍ത്തന പരിധിയില്‍ വരുന്ന അടിമാലി, മാങ്കുളം, ഇടമലക്കുടി ഗ്രാമപഞ്ചായത്തുകളിലെ വിവിധ പട്ടികവര്‍ഗ്ഗ കോളനികളിലെ ഗുണഭോക്താക്കള്‍ക്ക് ജാതി തൈ വിതരണം ചെയ്യുന്നതിന് പരിചയസമ്പന്നരായ സര്‍ക്കാര്‍ അംഗീകൃത നഴ്സറികളില്‍ നിന്നും ഓണ്‍ലൈന്‍ ദര്‍ഘാസുകള്‍ ക്ഷണിച്ചു. ഒരുവര്‍ഷത്തിനകം കായ്ഫലം ലഭിക്കുന്നതും ഇടുക്കി ജില്ലയിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായതും 4 തട്ട് വളര്‍ച്ചയും 5 അടിയില്‍ കുറയാതെയുള്ള ഉയരവുമുള്ളതും 3 വര്‍ഷത്തിന് മുകളില്‍ പ്രായവുമുള്ള തൈകളാണ് വേണ്ടത്. ദര്‍ഘാസ് പ്രമാണങ്ങളും ദര്‍ഘാസ് ഷെഡ്യൂളുകളും www.etenders.kerala.gov.in എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്. ദര്‍ഘാസിനൊപ്പം സമര്‍പ്പിക്കുന്നതിനുള്ള നിരതദ്രവ്യം, ദര്‍ഘാസ് പ്രമാണവില എന്നിവ ഓണ്‍ലൈനായി ടെണ്‍ണ്ടറിനോടൊപ്പം സമര്‍പ്പിക്കണം.

എല്ലാ ടെണ്ടര്‍ പ്രമാണങ്ങളും www.etenders.kerala.gov.in എന്ന വെബ് സൈറ്റില്‍ കാണിച്ചിരിക്കുന്ന ഓണ്‍ലൈന്‍ കവറുകളില്‍ ഓണ്‍ലൈനായി മാത്രം സമര്‍പ്പിക്കേണ്ടതാണ്. ദര്‍ഘാസുകള്‍ www.etenders.kerala.gov.in എന്ന സൈറ്റിലൂടെ ഓണ്‍ലൈനായി മാത്രമേ സ്വീകരിക്കുകയുള്ളൂ.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04864224399

Share
അഭിപ്രായം എഴുതാം