എന്തുകൊണ്ടാണ്‌ തമിഴ്‌നാട്ടില്‍ മൂന്നാംഭാഷയായി ഹിന്ദി പഠിപ്പിക്കാത്തതെന്ന്‌ മദ്രാസ്‌ ഹൈക്കോടതി

ചെന്നൈ : തമിഴ്‌നാട്ടില്‍ മൂന്നാംഭാഷയായി ഹിന്ദി പഠിപ്പിക്കത്തത്‌ എന്തുുകൊണ്ടാണെന്നും, ഹിന്ദി പഠിക്കുന്നതുകൊണ്ട്‌ എന്താണ്‌ കുഴപ്പമെന്നും തമിഴ്‌നാട്‌ സര്‍ക്കാരിനോട്‌ മദ്രാസ്‌ ഹൈക്കോടതി. ഹിന്ദി അറിയാത്തതിനാല്‍ തമിഴ്‌നാട്ടിലെ പലര്‍ക്കും കേന്ദ്രസര്‍ക്കാര്‍ ജോലി ലഭിക്കാനുളള അവസരം നഷ്ടപ്പെടുന്നതായി ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ദേശീയ വിദ്യാഭ്യാസ നയം 2020 തമിഴ്‌നാട്ടില്‍ നടപ്പാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കടലൂരിലെ അര്‍ജുന്‍ ഇളയരാജ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കവെയാണ്‌ ആക്ടിംഗ്‌ ചീഫ്‌ ജസ്റ്റീസ്‌ മുനീശ്വര്‍നാഥ്‌ ഭണ്ഡാരി ,ജസ്റ്റീസ്‌ ഔദി കേശവലു എന്നിവരങ്ങിയ ഒന്നാം ബെഞ്ചിന്‍രെ നിരീക്ഷണം. ഹര്‍ജി അംഗീകരിച്ച കോടതി, നാലാഴ്‌ചക്കകം മറുപടി നല്‍കണമെന്ന്‌ സംസ്ഥാന സര്‍ക്കാരിനോടാവശ്യപ്പെട്ടു.

എന്നാല്‍ തമിഴ്‌നാട്‌ സര്‍ക്കാര്‍ ദ്വിഭാഷാ നയമാണ്‌ പിന്തുടരുന്നതെന്നും മൂന്നുഭാഷാനയം നടപ്പിലാക്കുന്നത്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ അമിത ഭാരം സൃഷ്ടിക്കുമെന്നും അഡ്വ. ജനറല്‍ ആര്‍ ഷണ്‍മുഖസുന്ദരം പ്രതികരിച്ചു. വദ്യാര്‍ത്ഥികള്‍ക്ക ഹിന്ദി പഠിക്കാന്‍ തടസങ്ങളൊന്നുമില്ലെന്നും ഹിന്ദി പ്രചാര സഭപോലുളള സ്ഥാപനങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share
അഭിപ്രായം എഴുതാം