നടിയെ ആക്രമിച്ച കേസ്; പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് വിചാരണ കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് വിചാരണ കോടതി. ഇരുപതാം തിയതി റിപ്പോർട്ട് സമർപ്പിക്കാനാണ് കോടതി നിർദേശം.

ബാലചന്ദ്രകുമാറിന്റെ മൊഴി കോടതിയിൽ പ്രോസിക്യൂഷൻ സമർപ്പിച്ചു. വിചാരണ നിർത്തിവയ്ക്കണമെന്ന പ്രോസിക്യൂഷന്റെ ഹരജി 20ന് പരിഗണിക്കും. നടിയെ ആക്രമിച്ച കേസിൽ വിചാരണ നിർത്തിവെക്കണമെന്ന പ്രോസിക്യൂഷന്റെ ഹരജി എറണാകുളത്തെ പ്രത്യേക കോടതിയിൽ 04/01/22 ചൊവ്വാഴ്ച പരിഗണിക്കെത്തിയെങ്കിലും 20ന് പരിഗണിക്കാൻ മാറ്റുകയായിരുന്നു.

സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിൽ തുടരന്വേഷണം നടത്താനാണ് പ്രോസിക്യൂഷൻ ആവശ്യമുന്നയിച്ചത്. അതിനാൽ 20 വരെ സമയം അനുവദിച്ച കോടതി റിപ്പോർട്ട് സമർപ്പിക്കണമെന്നും നിർദേശിച്ചു

Share
അഭിപ്രായം എഴുതാം