മനില: ഫിലിപ്പീൻസില്‍ റായ് ചുഴലിക്കാറ്റില്‍ വ്യാപക നാശനഷ്ടം. ഇതുവരെ 208 പേര്‍ക്ക് ജീവന്‍ നഷ്ടമായതായാണ് പോലിസിനെ ഉദ്ധരിച്ച് അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്. ഈ വര്‍ഷത്തെ ഏറ്റവും വലിയ ചുഴലിക്കാറ്റാണ് ഫിലിപ്പീൻസിനെ വിറപ്പിച്ചത്. റായ് ചുഴലിക്കാറ്റ് ദ്വീപസമൂഹത്തിന്റെ തെക്കന്‍, മധ്യ മേഖലകളിലാണ് കൂടുതല്‍ നാശം വിതച്ചത്. 239 പേര്‍ക്ക് പരിക്കേല്‍ക്കുകയും 52 പേരെ കാണാതാവുകയും ചെയ്തതായി പോലിസ് വ്യക്തമാക്കി.രാജ്യത്തെ പ്രധാന ദ്വീപുകളില്‍ ശക്തിയോടെ ആഞ്ഞടിക്കുന്ന ചുഴലിക്കാറ്റിനെത്തുടര്‍ന്ന് മൂന്നുലക്ഷം പേരെ ഒഴിപ്പിച്ചു. വീടുകളും റിസോര്‍ട്ടുകളും ഉപേക്ഷിച്ച് ആളുകള്‍ പലായനം ചെയ്തുകൊണ്ടിരിക്കുകയാണ്. രാജ്യത്തെ ആര്‍ച്ചിപെലേഗോ മേഖലയിലാണ് റായ് ഏറ്റവും കൂടുതല്‍ നാശനഷ്ടം വിതച്ചത്. പ്രദേശത്ത് വൈദ്യുതി ബന്ധം പൂര്‍ണമായി വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്.
ഫിലിപ്പീൻസില്‍ 208 പേരുടെ ജീവനെടുത്ത് റായ് ചുഴലിക്കാറ്റ്
