പാമ്പുകടിയേറ്റ് യുവാവ് മരിച്ചു

മണ്ണയ്ക്കനാട് :∙കോഴിമുട്ട എടുക്കുന്നതിനു വിറകുപുരയിൽ തിരയുന്നതിനിടെ തടിക്കഷണങ്ങളുടെ ഇടയിൽ നിന്നു പാമ്പിന്റെ കടിയേറ്റ യുവാവ് മരിച്ചു. മണ്ണയ്ക്കനാട് കുളത്തിനാൽ (പീടികയിൽ) സുകുമാരൻ നായർ (ബിജു–48) ആണ് മരിച്ചത്. സംസ്കാരം നടത്തി. മണ്ണയ്ക്കനാട് പോസ്റ്റ് ഓഫിസിലെ പോസ്റ്റ്മാനാണ്.

2021 ഒക്ടോബർ 23 ശനിയാഴ്ച വൈകിട്ടാണ് സംഭവം. പാമ്പിനെ കണ്ടെത്താൻ കഴിയാത്തതിനാൽ ആദ്യം ഗൗരവമായി എടുത്തില്ല. പിന്നീട് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. ആശുപത്രിയിൽ എത്തുന്നതിനു മുമ്പ് മരിച്ചു. ഭാര്യ: മീനച്ചിൽ മറ്റപ്പിള്ളിൽ കരോട്ട് ബീന. മകൻ: അതുൽ കൃഷ്ണ. (വിദ്യാർഥി, എസ്കെവി എച്ച്എസ്എസ്, കുറിച്ചിത്താനം)

Share
അഭിപ്രായം എഴുതാം