നവംബറിൽ ജാനേമൻ തീയേറ്ററുകളിൽ എത്തുന്നു

സമ്പൂർണ്ണ കോമഡി എന്റർടെയ്നർ ചിത്രം ജാനേമൻ നവംബറിൽ തിയറ്ററുകളിലെത്തും.

ലാൽ, അർജുൻ അശോകൻ , ബാലുവർഗീസ്, ഗണപതി ,ബേസിൽ ജോസഫ് , സിദ്ധാർത്ഥ് മേനോൻ , അഭിരാം രാധാകൃഷ്ണൻ , റിയ സൈറ, ഗംഗ മീര, ചെമ്പിൽ അശോകൻ , സജിൻ ഗോപു തുടങ്ങി മലയാളത്തിലെ വൻതാരനിര അണിനിരക്കുന്ന ഈ ചിത്രത്തിൽ ധാരാളം പുതുമുഖങ്ങളും അഭിനയിക്കുന്നു.

വികൃതി എന്ന സിനിമക്ക് ശേഷം ചിയേഴ്സ് എന്റർടെയ്മെന്റിന്റെ ബാനറിൽ ലക്ഷ്മി വാര്യർ, ഗണേഷ് മേനോൻ , സജിത്ത് കൂക്കൾ, ഷോൺ ആൻറണി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ചിദംബരം സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു തണ്ടാശ്ശേരി, സഹ നിർമാതാക്കൾ സലാം കുഴിയിൽ, ജോൺ പി എബ്രഹാം, സഹ രചന സപ്നേഷ് വരച്ചൽ , ഗണപതി, സംഗീതം ബിജിബാൽ എന്നിവർ നിർവഹിക്കുന്നു.

Share
അഭിപ്രായം എഴുതാം