ആശങ്ക ഒഴിയുന്നു ; സംസ്ഥാനത്ത് വരും ദിവസങ്ങളിലേക്കായി നല്‍കിയ മഴ മുന്നറിയിപ്പുകള്‍ പിന്‍വലിച്ച് കേ ന്ദ്ര കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലേക്കായി നല്‍കിയ മഴ മുന്നറിയിപ്പുകള്‍ പിന്‍വലിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പുതിയ അറിയിപ്പു പ്രകാരം 20/10/21 ബുധനാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ മാത്രമാണ് ഓറഞ്ച് അലര്‍ട്ട് ഉള്ളത്. 21/10/21 വ്യാഴാഴ്ച ഒരു ജില്ലയിലും തീവ്ര മഴ മുന്നറിയിപ്പില്ല.

നേരത്തെ കാസര്‍ഗോഡ്, ആലപ്പുഴ, കൊല്ലം ഒഴികെ 11 ജില്ലകളില്‍ ആയിരുന്നു മഴ മുന്നറിയിപ്പ് നല്‍കിയിരുന്നത്. ബുധനാഴ്ച മുതല്‍ അതിശക്തമായ മഴ ഉണ്ടാകുമെന്നും രണ്ട് ദിവസം മഴ തുടരുമെന്നുമായിരുന്നു നേരത്തെയുള്ള മുന്നറിയിപ്പ്.

Share
അഭിപ്രായം എഴുതാം