ഇടുക്കിയില്‍ ഓറഞ്ച്‌ അലേര്‍ട്ട്‌

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും (06.10.2021) കനത്ത മഴ തുടരും. ഇടുക്കില്‍ ഓറഞ്ച്‌ അലര്‍ട്ട്‌ നിനിലനില്‍ക്കുകയാണ്‌. ആറ്‌ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌. ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. പത്തനംതിട്ട, ഇടുക്കി, തൃശൂര്‍ പാലക്കാട്‌, മലപ്പുറം എന്നീ ജില്ലകളിലെ ഒറ്റപ്പെട്ട ഇടങ്ങളില്‍ മിന്നലോടുകൂടിയ മഴക്കും 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന്‌ കാലാവസ്ഥാ വകുപ്പ്‌ അറിയിച്ചു.

ഒക്ടോബര്‍ 6ന്‌ മലപ്പുറം വയനാട്‌ കണ്ണൂര്‍ ജില്ലകളിലും ഒക്ടോബര്‍ 9ന്‌ ആലപ്പുഴയിലും യെല്ലോ അലര്‍ട്ടാണ്‌ . ഇന്നുവരെ കേരള കര്‍ണാടക തീരങ്ങളില്‍ മത്സ്യ ബന്ധനത്തിന്‌ പോകരുതെന്ന്‌ ദുരന്ത നിവാരണ അതോരിറ്റി അറിയിച്ചു. ഇന്ന്‌ തെക്കുുകിഴക്കന്‍, മധ്യ കിഴക്കന്‍ അറബിക്കടലിലും അതിനോട്‌ ചേര്‍ന്ന്‌ കേരള,കര്‍ണാടക,ഗോവ തീരങ്ങലില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ്‌ വീശിയടിച്ചേക്കാമെന്നും ശക്തമായ മഴക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്‌

Share
അഭിപ്രായം എഴുതാം