തിരുവനന്തപുരം: വിവാഹ ധനസഹായത്തിന് അപേക്ഷിക്കാം

തിരുവനന്തപുരം: നിയമപരമായി വിവാഹം ചെയ്ത ട്രാൻസ് ജെൻഡർ ദമ്പതികൾക്കും ട്രാൻസ് ജെൻഡർ വ്യക്തികൾക്കും വിവാഹ ധനസഹായം അനുവദിക്കുന്നതിന് സാമൂഹ്യനീതി വകുപ്പ് അപേക്ഷ ക്ഷണിച്ചു. നിയമപരമായി വിവാഹം രജിസ്റ്റർ ചെയ്ത ട്രാൻസ് ജെൻഡർ ദമ്പതികൾക്കും ട്രാൻസ് ജെൻഡർ വ്യക്തികൾക്കുമാണ് ഈ ധനസഹായത്തിന് അപേക്ഷിക്കാൻ അർഹത. അപേക്ഷ ഫോം സാമൂഹ്യനീതി വകുപ്പിന്റെ വെബ്‌സൈറ്റിലും ജില്ലാ സാമൂഹ്യനീതി ഓഫീസുകളിലും ലഭ്യമാണ്. പ്രസ്തുത അപേക്ഷാ ഫോമിലെ മാർഗ്ഗ നിർദ്ദേശങ്ങൾക്ക് വിധേയമായി ആവശ്യമായ രേഖകൾ സഹിതം അപേക്ഷകൾ ട്രാൻസ് ജെൻഡർ സെല്ലിൽ ലഭ്യമാക്കേണ്ടതാണ്.

Share
അഭിപ്രായം എഴുതാം