വിദേശ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ 5 ലക്ഷം പേര്‍ക്കു സൗജന്യ വിസ നല്‍കാന്‍ കേന്ദ്രം

ന്യൂഡല്‍ഹി: കോവിഡ് കേസുകള്‍ കുറയുന്ന സാഹചര്യത്തില്‍ വിദേശ വിനോദസഞ്ചാരികളെ സ്വാഗതം ചെയ്യാന്‍ രാജ്യം നടപടിയാരംഭിച്ചു. ആദ്യത്തെ 5 ലക്ഷം പേര്‍ക്കു സൗജന്യ വീസ അനുവദിക്കുമെന്നാണു വിവരം.10 ദിവസത്തിനകം ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കും.

2022 മാര്‍ച്ച് 31 വരെയോ ആദ്യം അപേക്ഷിക്കുന്ന 5 ലക്ഷം സഞ്ചാരികള്‍ക്കോ സൗജന്യ വീസ നല്‍കാനാണ് ആലോചന. 100 കോടി രൂപയാണ് ഇതിന്റെ ബാധ്യത കണക്കാക്കുന്നത്. എങ്കിലും വ്യോമയാന, വിനോദസഞ്ചാര മേഖലകള്‍ക്ക് ഉണര്‍വു പകരാന്‍ ഇതിലൂടെ സാധിക്കുമെന്നാണു പ്രതീക്ഷ. ഒരു മാസ ടൂറിസ്റ്റ് വീസയ്ക്കു ഇന്ത്യ ശരാശരി 25 ഡോളറാണ് (ഏകദേശം 1875 രൂപ) ഈടാക്കുന്നത്. കോവിഡ് വാക്‌സീന്‍ എടുത്ത സഞ്ചാരികള്‍ക്കു മാത്രമാകും യാത്രാനുമതി. കോവിഡ് പശ്ചാത്തലത്തില്‍ 2020 മാര്‍ച്ചിലാണു വിനോദ സഞ്ചാര വീസ അനുവദിക്കുന്നത് മരവിപ്പിച്ചത്.

Share
അഭിപ്രായം എഴുതാം