തിരുവനന്തപുരം: വികാസ് ഭവൻ സബ് ട്രഷറി പുതിയ കെട്ടിടം ഉദ്ഘാടനം 15ന്

തിരുവനന്തപുരം: ട്രഷറി അടിസ്ഥാന സൗകര്യ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച വികാസ് ഭവൻ സബ് ട്രഷറിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം 15ന് വൈകിട്ട് മൂന്നിന് ധനമന്ത്രി കെ. എൻ. ബാലഗോപാൽ നിർവഹിക്കും. വി. കെ. പ്രശാന്ത് എം. എൽ. എ അധ്യക്ഷത വഹിക്കും. മേയർ ആര്യാ രാജേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. കൗൺസലർ മേരിപുഷ്പം, ഇൻഡസ്ട്രീസ് ആന്റ് കൊമേഴ്‌സ് ഡയറക്ടർ എസ്. ഹരികിഷോർ, ട്രഷറി ഡയറക്ടർ എ. എം. ജാഫർ, ജില്ലാ ട്രഷറി ഓഫീസർ എ. ഷാനവാസ് എന്നിവർ സംസാരിക്കും.

Share
അഭിപ്രായം എഴുതാം