ഓട്ടോയില്‍ കയറ്റി 13കാരിയെ കൂട്ടബലാല്‍സംഗം ചെയ്ത 7 പേര്‍ അറസ്റ്റില്‍

മുംബൈ: പൂനെയില്‍ 13 വയസ്സുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത ഏഴ് പേരെ അറസ്റ്റ് ചെയ്തതായി പോലിസ് അറിയിച്ചു. പ്രതികള്‍ക്കെതിരില്‍ പോക്സോ നിയമം ഉള്‍പ്പടെ ചുമത്തിയിട്ടുണ്ടെന്ന് പോലിസ് പറഞ്ഞു.ആഗസ്റ്റ് 31ന് രാത്രി പെണ്‍കുട്ടി പൂനെ റെയില്‍വേ സ്റ്റേഷനില്‍ സുഹൃത്തിനെ കാത്തുനില്‍ക്കുമ്പോഴാണ് ഓട്ടോറിക്ഷ ഡ്രൈവറും സുഹൃത്തുക്കളും തട്ടിക്കൊണ്ടുപോയത്. സമയം വൈകിയെന്നും വീട്ടിലേക്ക് എത്തിക്കാമെന്നും പറഞ്ഞാണ് ഡ്രൈവര്‍ വാഹനത്തില്‍ കയറ്റിയത്. തുടര്‍ന്ന് ചില സുഹൃത്തുക്കളെയും വിളിച്ചുവരുത്തി. തുടര്‍ന്ന് വാഹനത്തില്‍ നഗരം ചുറ്റി പല സ്ഥലങ്ങളില്‍ വച്ച് കൂട്ടബലാത്സംഗം ചെയ്തു. കേസില്‍ ഉള്‍പ്പെട്ട മറ്റ് ചില പ്രതികളെയും തിരയുകയാണെന്ന് പോലിസ് പറഞ്ഞു. പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. പെണ്‍കുട്ടിയുടെ പിതാവ് മകളെ കാണാനില്ലെന്ന് വാന്‍വാഡി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

Share
അഭിപ്രായം എഴുതാം