പാലാരിവട്ടം പാലം അഴിമതി കേസ്‌; എഫ്.ഐ.ആർ റദ്ദാക്കണമെന്ന ടി.ഒ സൂരജിന്റെ ഹർ‍ജി ഹൈക്കോടതി തള്ളി

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ തനിയ്ക്കെതിരായ എഫ്.ഐ.ആർ റദ്ദാക്കണമെന്ന് മുൻ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജിന്റെ ഹർ‍ജി ഹൈക്കോടതി തള്ളി. 

അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 17 (എ) പ്രകാരം  പൊതുസേവകർക്കെതിരെ അന്വേഷണം നടത്താനും കേസ് രജിസ്റ്റർ ചെയ്യാനും അറസ്റ്റ് ചെയ്യാനും മുൻകൂർ അനുമതി വേണം. എന്നാൽ തനിക്കെതിരെ  വിജിലൻസ് അന്വേഷണം നടത്തിയതും തന്നെ അറസ്റ്റ് ചെയ്തതും ഈ വ്യവസ്ഥ പാലിക്കാതെയാണന്ന് ചൂണ്ടികാട്ടിയാണ് സൂരജ് കോടതിയെ സമീപിച്ചത്.

പാലാരിവട്ടം പാലം അഴിമതിയില്‍ പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി.ഒ സൂരജിന് നിര്‍ണ്ണായക പങ്കെന്ന് ചൂണ്ടിക്കാട്ടി വിജലന്‍സ് ഹൈക്കോടതിയില്‍ സത്യാവാങ്മൂലം നല്‍കിയിരുന്നു.

അഴിമതി നിരോധന നിയമത്തിലെ പുതിയ ദേഗതി പ്രകാരം സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങാതെയാണ് വിജിലന്‍സ് തനിക്കെതിരെ കേസെടുത്തതെന്നും അതിനാല്‍ തന്നെ  നിലനില്‍ക്കില്ലെന്നും സൂരജ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ സർക്കാർ അനുമതി വാങ്ങിയാണ് നടപടിൾ സ്വീകരിച്ചതെന്ന വിജിലൻസ് വാദം കോടതി അംഗീകരിയ്ക്കുകയായിരുന്നു.

Share
അഭിപ്രായം എഴുതാം