19 വർഷം മുമ്പുള്ള ലൊക്കേഷൻ ഓർമ്മകളിലൂടെ ലാൽജോസ്

മലയാളികൾ ഇന്നും കാണാൻ ആഗ്രഹിക്കുന്ന ചുരുക്കം സിനിമകളിലൊന്നാണ് ലാൽ ജോസ് സംവിധാനം ചെയ്ത 2002 ൽ പുറത്തിറങ്ങിയ മീശ മാധവൻ. ഈ ചിത്രത്തിന്റെ വർഷങ്ങൾക്കു മുമ്പത്തെ ലൊക്കേഷൻ ഓർമ്മകൾ പങ്കു വെച്ചിരിക്കുകയാണ് ലാൽ ജോസ്.

ചിരിക്കുന്ന ചുവന്ന നിറത്തിലുള്ള ഹൃദയത്തിന്റെ ഇമോജി കുറിച്ചുകൊണ്ടാണ് സംവിധായകൻ പത്തൊമ്പത് വർഷം മുമ്പുള്ള ഓർമകളിലേക്ക് തിരിച്ചു നടന്നത്.
ജഗതിയുടെ ഭഗീരഥൻ പിള്ളയെയും ഇന്ദ്രജിത്തിന്റ ഈപ്പൻ പാപ്പച്ചിയെയും കാവ്യാമാധവന്റെ രുഗ്മിണിയെയും അത്ര പെട്ടെന്നൊന്നും ആർക്കും മറക്കാനാവില്ല.

രഞ്ജൻ പ്രമോദ് രചന നിർവഹിച്ച ഈ ചിത്രം സാമ്പത്തികമായി വലിയ വിജയം നേടി. തമിഴിൽ മീശമാധവൻ എന്ന പേരിലും തെലുങ്കിൽ ദൊൻഗഡു എന്ന പേരിലും ഈ ചിത്രം പുനർനിർമ്മിക്കുകയുണ്ടായി.

Share
അഭിപ്രായം എഴുതാം