തുർക്കിയിൽ ബസ് അപകടം; 12 പേർ കൊല്ലപ്പെട്ടു

തുർക്കിയിൽ കുടിയേറ്റക്കാർ സഞ്ചരിച്ച ബസ് 11/07/2021 ഞായറാഴ്ച അപകടത്തിൽപെട്ടു. 12 പേർ കൊല്ലപ്പെടുകയും 26 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പ്രാദേശിക അധികൃതർ അറിയിച്ചു. അഫ്ഗാൻ, പാകിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപെട്ടത്.

ഇറാനുമായി അതിർത്തി പങ്കിടുന്ന മുറാഡിയെ ജില്ലയിലാണ് അപകടമുണ്ടായത്. നിയന്ത്രണം നഷ്ടമായ ബസ് കുഴിയിൽ വീണതോടെ തീപിടിച്ചാണ് അപകടം ഉണ്ടായതെന്ന് പ്രദേശവാസികൾ പറഞ്ഞു.

അപകടത്തിൽ മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.

Share
അഭിപ്രായം എഴുതാം