കൊല്ലം: പരിശോധന വിപുലപ്പെടുത്തി കരുനാഗപ്പള്ളി നഗരസഭ

കൊല്ലം: രോഗവ്യാപനം നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായി കരുനാഗപ്പള്ളി നഗരസഭയില്‍ പരിശോധനാ സംവിധാനങ്ങള്‍ വിപുലപ്പെടുത്തി. സബ് കലക്ടര്‍ ചേതന്‍ കുമാര്‍ മീണയുടെ നേതൃത്വത്തിലാണ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഏകോപനം. ട്രാക്ക് ആന്റ് ഐസൊലേറ്റഡ് മൊബൈല്‍ പരിശോധന സംവിധാനം വ്യാപകമാക്കി. നിലവില്‍ ബഡ്‌സ് സ്‌കൂളില്‍ പ്രവര്‍ത്തിപ്പിക്കുന്ന ടെസ്റ്റ് സെന്റര്‍ കൂടാതെയാണ് മൊബൈല്‍ പരിശോധനയും യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. നഗരസഭാ ജിവനക്കാര്‍ക്കും തൊഴിലുറപ്പ് അംഗങ്ങള്‍ക്കും ജനപ്രതിനിധികള്‍ക്കും യൂണിറ്റ് വഴി കോവിഡ് പരിശോധന നടത്തി. വരും ദിവസങ്ങളില്‍ നഗരത്തിലെ എല്ലാ കച്ചവട സ്ഥാപനങ്ങളിലെ ജീവനക്കാരെയും പൊതുജനങ്ങളെയും പരിശോധനയ്ക്ക് വിധേയരാക്കും. ലക്ഷണങ്ങള്‍ ഇല്ലാതെ കോവിഡ് പോസിറ്റീവ് ആകുന്ന കേസുകള്‍ നഗരസഭാ പരിധിയില്‍ നിരവധിയുള്ള സാഹചര്യത്തില്‍  ഇത്തരക്കാര്‍ മുഖേന രോഗവ്യാപന സാധ്യത തടയുന്നതിനാണ് മുഴുവന്‍ പേരേയും പരിശോധിക്കാന്‍ നടപടി സ്വീകരിച്ചതെന്ന് നഗരസഭ ചെയര്‍മാന്‍ കോട്ടയില്‍ രാജു പറഞ്ഞു.

Share
അഭിപ്രായം എഴുതാം