ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാന്‍ നടപടികള്‍ എടുക്കണം : ദില്ലി ഹൈക്കോടതി

രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാനുള്ള നടപടികള്‍ എടുക്കണമെന്ന് കേന്ദ്രത്തോട് നിര്‍ദേശിച്ച് ദില്ലി ഹൈക്കോടതി. ദില്ലി  ഹൈക്കോടതിയില്‍ വിവാഹമോചന ആവശ്യത്തിനെതിരെ ഹര്‍ജി പരിഗണിക്കവേ ജസ്റ്റിസ് പ്രതിഭ എം സിംഗാണ് ഇത്തരം ഒരു പരാമര്‍ശം നടത്തിയത്.

എല്ലാ ജനങ്ങള്‍ക്കും പൊതുവായി ബാധകമാകുന്ന ഒരു കോഡ് അത്യവശ്യമാണ്. അതിനായി ആവശ്യമായ നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ എടുക്കണമെന്നും കോടതി പറഞ്ഞു. ആധുനിക ഇന്ത്യന്‍ സമൂഹം ഹോമോജീനിയസ് ആകുകയാണ്. മതം, സമൂഹം, ജാതി വ്യത്യാസങ്ങള്‍ ഇല്ലാതാകുകയാണ് ജസ്റ്റിസ് പ്രതിഭ എം സിംഗ് പറഞ്ഞു. 

സുപ്രീംകോടതി പലപ്പോഴും ഏകീകൃത കോഡിന് വേണ്ടിയുള്ള ആവശ്യം മുന്നോട്ട് വച്ചിട്ടുണ്ട്. ഏകീകൃത സിവില്‍കോഡ് സംബന്ധിച്ച് എടുത്ത നടപടികളില്‍ ഇതുവരെ വ്യക്തതയില്ലെന്ന് പറഞ്ഞ കോടതി. കോടതി പുറപ്പെടുവിച്ച ഓഡര്‍ കേന്ദ്ര നിയമ മന്ത്രാലയത്തിന് കൈമാറുമെന്നും കോടതി അറിയിച്ചു.

Share
അഭിപ്രായം എഴുതാം