കീപ്പര്‍മാര്‍ക്ക്‌ പുതിയ നിര്‍ദ്ദേശവുമായി മൃഗശാല അധികൃതര്‍

തിരുവനന്തപുരം : തിരുവനന്തപുരം മൃഗശാലയില്‍ പാമ്പുകടിയേറ്റ്‌ ജീവനക്കാരന്‍ മരിച്ച സംഭത്തെ തുടര്‍ന്ന്‌ പുതിയ നിര്‍ദ്ദേശവുമായി മൃഗശാല അധികൃതര്‍. വിഷപ്പാമ്പുകളെ പരിപാലിക്കുന്നതും കൂടുകള്‍ വൃത്തിയാക്കുന്നതും ഭക്ഷണം നല്‍കുന്നതും അടക്കമുളള പ്രവൃത്തികള്‍ സൂപ്പര്‍വൈസര്‍മാരുടെയോ ക്യുറേറ്റര്‍മാരുടെയോ സാന്നിദ്ധ്യത്തില്‍ മതിയെന്നാണ്‌ നിര്‍ദ്ദേശം. ഉച്ചക്ക് 2 മണിക്കുളള ലഞ്ച്‌ ബ്രേക്കിനും കീപ്പര്‍മാര്‍ വിവരം ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ധരിപ്പിക്കണമെന്ന്‌ നിര്‍ദ്ദേശമുണ്ട്‌. രാജവെമ്പാലയുടെ കിയേറ്റ്‌ കീപ്പറായിരുന്ന ഹര്‍ഷാദ്‌ മരിച്ച സംഭവത്തിന്‌ പിന്നാലെയുണ്ടായ വിവാദങ്ങളെ തുടര്‍ന്നാണ്‌ തീരുമാനം.

2021 ജൂലായ്‌ ഒന്നിന്‌ അപകടം നടക്കുമ്പോള്‍ ബര്‍ഷാദ്‌ ഒറ്റക്കായിരുന്നു കൂട്‌ വൃത്തിയാക്കാന്‍ എത്തിയത്‌. പോലീസ്‌ കേസ്‌ രജിസറ്റര്‍ ചെയ്യുകയും മന്ത്രി ജെ ചിഞ്ചുറാണി മൃഗശാല അധികൃതരുടെ റിപ്പോര്‍ട്ട്‌ മുഖ്യമന്ത്രിക്ക്‌ കൈമാറുകയും ചെയ്‌തിരുന്നു. കോവിഡ്‌ സാഹചര്യത്തിലും സ്ഥിരം ജീവനക്കാരും ദിവസവേതന ജീവനക്കാരും അടക്കം 31 പേര്‍ ഓരോ ദിവസവും ഡ്യൂട്ടിയിലുണ്ടാവാറുണ്ടെന്ന്‌ അധികൃതര്‍ വ്യക്തമാക്കി.

ഡ്യൂട്ടി ഡോക്ടര്‍ എല്ലാ ദിവസവും കൂടുകള്‍ പരിശോധിച്ച്‌ മൃഗങ്ങളുടെ അവസ്ഥ മനസിലാക്കി നിര്‍ദ്ദശങ്ങള്‍ കൊടുക്കാറുണ്ട്‌. ഇതുപ്രകാരം മാത്രമേ മറ്റുപ്രവര്‍ത്തനങ്ങള്‍ കൂടുകളില്‍ ചെയ്യാന്‍ പാടുളളുവെന്ന്‌ നേരത്തെ നിര്‍ദ്ദേശം നല്‍കിയിട്ടുളളതായി അധികൃതര്‍ വ്യക്തമാക്കി. മൃഗങ്ങള്‍ക്ക്‌ സമീപം പോകുമ്പോള്‍ മൊബൈല്‍ഫോണ്‍ ഉപയോഗം ഒഴിവാക്കി ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദ്ദേശമുണ്ട്‌.

Share
അഭിപ്രായം എഴുതാം