മഴവെള്ളപ്പാച്ചിലില്‍ കാണാതായ യുവാവിന്റെ മൃതദേഹം തിരച്ചിലിനൊടുവില്‍ കണ്ടെത്തി

കോഴിക്കോട്: മഴവെള്ളപ്പാച്ചിലില്‍ കാണാതായ യുവാവിന്റെ മൃതദേഹം തിരച്ചിലിനൊടുവില്‍ കിട്ടി. കിണാശ്ശേരി തച്ചറക്കല്‍ വീട്ടില്‍ അന്‍സാര്‍ മുഹമ്മദ് (26)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. 02/07/21 വെള്ളിയാഴ്ച വൈകിട്ട് പുലിക്കയത്ത് പുളിക്കല്‍ കടവ് പാലത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.

വയനാട് കമ്പളക്കാട് നിന്ന് വരുന്ന വഴി ചാലിപ്പുഴ കാണാനിറങ്ങിയതായിരുന്നു അന്‍സാര്‍ മുഹമ്മദ്. സംഘത്തിലുണ്ടായിരുന്ന ആയിഷ നിഷില (21)യുടെ മൃതദേഹം സംഭവ ദിവസം തന്നെ കണ്ടെത്തിയിരുന്നു. നിഷിലയുടെ ഭര്‍ത്താവ് ഇര്‍ഷാദ്, അജ്മല്‍ എന്നിവരും ഒഴുക്കില്‍പെട്ടെങ്കിലും രക്ഷപ്പെട്ടു. 01/07/21 വ്യാഴാഴ്ച വൈകീട്ട് മൂന്നുമണിയോടെ രണ്ട് ബൈക്കുകളിലായാണ് ഇവര്‍ ചൂരമുണ്ട ചാലിപ്പുഴയിലെ പുളിഞ്ചോട്ടില്‍ കയത്തിലെത്തിയത്. ഇവിടെ വച്ചാണ് ഒഴുക്കിൽ പെട്ടത്.

Share
അഭിപ്രായം എഴുതാം