രണ്‍ദീപ് സുര്‍ജേവാല കോണ്‍ഗ്രസിന്റെ ബിഹാര്‍ തിരഞ്ഞെടുപ്പു സമിതിയുടെ ചെയര്‍മാന്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ ബിഹാര്‍ തിരഞ്ഞെടുപ്പു സമിതിയുടെ ചെയര്‍മാനായി എഐസിസി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സുര്‍ജേവാലയെ തിരഞ്ഞെടുത്തു. മോഹന്‍ പ്രകാശാണു കണ്‍വീനര്‍.14 അംഗം തിരഞ്ഞെടുപ്പു സമിതിയില്‍ മുന്‍ ലോക്‌സഭാ സ്പീക്കര്‍ മീരാകുമാര്‍, താരിഖ് അന്‍വര്‍, ശത്രുഘ്‌നന്‍ സിന്‍ഹ, കീര്‍ത്തി ആസാദ്, ഷക്കീല്‍ അഹമ്മദ്, സഞ്ജയ് നിരുപം എന്നിവരുമുണ്ട്. പ്രചാരണം, മാധ്യമം, പൊതുയോഗം, നിയമം, ഓഫിസ് മാനേജ്‌മെന്റ് തുടങ്ങി വിവിധ സമിതികള്‍ക്കു സോണിയ ഗാന്ധി അംഗീകാരം നല്‍കി. അതേസമയം,ബിഹാര്‍ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിലെ 46 സ്ഥാനാര്‍ഥികളുടെ പട്ടിക ബിജെപി പ്രഖ്യാപിച്ചു.

Share
അഭിപ്രായം എഴുതാം