സിനിമാ തൊഴിലാളി തീയേറ്ററിൽ തൂങ്ങിമരിച്ചു

കൊല്ലം: സി​നി​മാ​പോ​സ്റ്റ​ര്‍ ഒ​ട്ടി​ക്കു​ന്ന തൊ​ഴി​ലാ​ളി​യെ തി​യ​റ്റ​റി​ല്‍ തൂ​ങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാ​വ​നാ​ട് ക​ന്നി​മേ​ല്‍​ചേ​രി കി​ട​ച്ച​പ്പ​ള്ളി വീ​ട്ടി​ല്‍ ബാ​ല​കൃ​ഷ്ണ​ന്‍ ആ​ചാ​രി (63) ആ​ണ് മ​രി​ച്ച​ത്. 9-10-2020 ശനിയാഴ്ച പുലര്‍ച്ചെ ചിന്നക്കടയിലെ തിയറ്ററിന്റെ ജനറേറ്റര്‍ മുറിയിലാണ് ഇയാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

സെക്യൂരിറ്റി ജീവനക്കാരനാണ് ഇയാൾ തൂങ്ങി നില്‍ക്കുന്നത് കണ്ടത്. ഉടന്‍ തന്നെ പോലീസിനെ വിവരം അറിയിച്ചു. പോലീസ് എത്തി പ്രാഥമിക അന്വേഷണം നടത്തിയ ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

Share
അഭിപ്രായം എഴുതാം