ജില്ലയിലെ സ്വകാര്യ ആശുപത്രികള്‍ 30 ശതമാനം ബെഡ്ഡുകള്‍ കോവിഡ് ചികിത്സക്കായി വിട്ടുനല്‍കും , ജില്ലാ കളക്ടര്‍

ഇടുക്കി: കോവിഡ് രോഗികളുടെ ചികിത്സാര്‍ത്ഥം ജില്ലയിലെ സ്വകാര്യശുപത്രികള്‍ 30 ശതമാനം ബെഡ്ഡുകള്‍ വിട്ടുനല്‍കാമെന്ന്‌ മാനേജുമെന്‍്‌റുകള്‍ ഉറപ്പുനല്‍കിയതായി ഇടുക്കി ജില്ലാ കളക്ടര്‍, എച്ച് ദിനേശന്‍ അറിയിച്ചു. സ്വകാര്യ ആശുപത്രി മാനേജുമെന്റ് പ്രതിനിധികളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് ഈ ധാരണ ഉണ്ടായത്.

രോഗികളുടെ എണ്ണം വരും ദിനങ്ങളില്‍ വര്‍ദ്ധിക്കുകയാണെങ്കില്‍ അതിനനുസരിച്ച സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. കോവിഡ് ബി,സി, കാറ്റഗറിയില്‍ പെടുന്നവര്‍ക്കായിരിക്കും സ്വകാര്യ ആശുപത്രികളില്‍ ചികിത്സാ സൗകര്യം ലഭ്യമമാക്കുക ജില്ലയിലെ 10 സ്വകാര്യ ആശുപത്രികളിലെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.

Share
അഭിപ്രായം എഴുതാം