വയനാട് ബാവലിയിലും തോല്‍പ്പെട്ടിയിലും മിനി ഫെസിലിറ്റേഷന്‍ സെന്റര്‍ ഒരുങ്ങി

വയനാട് : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇതര സംസ്ഥാനങ്ങളില്‍ നിന്നും അതിര്‍ത്തി കടന്നെത്തുവരെ പരിശോധിക്കുന്നതിനായി ബാവലി, തോല്‍പ്പെട്ടി എന്നിവിടങ്ങളില്‍ മിനി ബോര്‍ഡര്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ സജ്ജമായി.

സ്വാബ് കളക്ഷന്‍ ബൂത്ത്, പൊതുജനങ്ങള്‍ക്കുള്ള  ബാത്ത്‌റൂം, രജിസ്‌ട്രേഷന്‍ കൗണ്ടര്‍, സ്റ്റാഫുകള്‍ക്കുള്ള വിശ്രമമുറി, സ്റ്റാഫുകള്‍ക്ക് പിപി കിറ്റ് ഒഴിവാക്കുന്നതിനുള്ള ഡോഫിംഗ് ഏരിയ, ബാത്ത്‌റും തുടങ്ങിയ സൗകര്യങ്ങളോടെയാണ് ഫെസിലിറ്റേഷന്‍ സെന്ററുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ജില്ലാ നിര്‍മിതി കേന്ദ്രയാണ് നിര്‍മാണം പൂര്‍ത്തികരിച്ചത്. ഇലക്ട്രിക്കല്‍, പ്ലംബിംഗ് പ്രവൃത്തികളും പൂര്‍ത്തികരിച്ചിട്ടുണ്ട്.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/8151/Mini-boarder-felicitation-centre-.html

Share
അഭിപ്രായം എഴുതാം