ഇന്‍ഡോര്‍ : കോവിഡ് ബാധിച്ച് മരിച്ച ആളുടെ ശരീരം എലികള്‍ കടിച്ചു എന്ന പരാതിയുമായി ബന്ധുക്കള്‍. മദ്ധ്യ പ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം സെപ്തംബര്‍ 21 ന് തിങ്കളാഴ്ച ഇന്‍ഡോര്‍ യൂണിക്ക് ആശുപത്രിയില്‍ കോവിഡ് ബാധിച്ച് മരിച്ച നവിന്ചന്ദ് ജയിന്‍(84) എന്നയാളുടെ മതദേഹമാണ് എലികള്‍ കടിച്ചുപറിച്ച രീതിയില്‍ ബന്ധുക്കള്‍ക്ക് കൈമാറിയത്.
വെളള ബോഡിബാഗിലാക്കിയാണ് ബന്ധുക്കള്‍ക്ക്മൃതദേഹം വിട്ടുകൊടുത്തത്. പലഭാഗത്തും എലികള്‍ കടിച്ചുപറിച്ച രീതിയില്‍ മുറിവുകള്‍ ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. മൃതദേഹം സൂക്ഷിച്ചിരുന്ന മോര്‍ച്ചറിയില്‍ എലികള്‍ തലങ്ങും വിലങ്ങും ഓടുന്നുണ്ടായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു.
2020 സെപ്തംബര്‍ 18 വെളളിയാഴ്ചയാണ് നവീനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. തിങ്കളാഴ്ച രാവിലെ മരണം നടന്ന ഉടനെ ശരീരം മോര്‍ച്ചറിയിലേക്ക് മാറ്റുകയും ചെയ്തു. ആകെ നാലുമണിക്കൂര്‍മാത്രമാണ് മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്നത്. അതിനിടയിലാണ് എലികള്‍ ശരീരം ഇത്രത്തോളം കടിച്ചു പറിക്കാന്‍ ഇടയായത്.ശരീരം കണ്ടപ്പോള്‍ ഞങ്ങള്‍ ശരിക്കും ഞെട്ടിപ്പോയെന്നുംചെവിയിലും കണ്ണിനടുത്തും കാലിലും കയ്യിലും എല്ലാം എലിയുടെ കടിയേറ്റിട്ടു ണ്ടെന്നും നവീന്‍റെ മകന്‍ പ്രകാശ് ജയിന്‍ പറഞ്ഞു.
ഈ സംഭവത്തെ തുടര്‍ന്ന് ക്ഷുഭിതരായ കുടുംബം ആശുപത്രിയില്‍ മൃതദേഹവുമായെത്തി പ്രതിഷേധിച്ചു. അവസാനം പോലീസെത്തിയാണ് പ്രതിഷേധം അവസാനിപ്പിച്ചത് പ്രതിഷേധത്തിന്‍റെ ദൃശ്യങ്ങള്‍ വിവിധ ചാനലുകള്‍ പ്രക്ഷേപണം ചെയ്തിട്ടുണ്ട്. ദൃശ്യങ്ങളില്‍ ബോഡിബാഗില്‍ രക്തക്കറ വ്യക്തമായി കാണാം. ആശുപത്രി അധികൃതര്‍ മരിച്ച ആളുടെ ബന്ധുക്കളുമായി തര്‍ക്കിക്കുന്നതും വീഡിയോയില്‍ കാണാം. ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.