ഭോപ്പാല്‍: ഒരുമാസം മാത്രം പ്രായമായ പെണ്‍കുഞ്ഞിനെ വെളളത്തില്‍ മുക്കി കൊന്നു. മദ്ധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. അമ്മ 25 കാരിയായ സരിതയെ പോലീസ് അറസ്‌റ്റുചെയ്‌തു. ആണ്‍കുഞ്ഞ് ജനിക്കാത്തതിലുളള നിരാശയിലണ് അമ്മ ഈ ക്രൂരകൃത്യം ചെയ്‌തതെന്ന് പോലീസ് പറഞ്ഞു.
കുഞ്ഞിന്‍റെ ദുരൂഹമരണത്തെക്കുറിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സത്യം പുറത്തുവന്നത്. വെളളം നിറച്ച ഡ്രമ്മില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തു കയായിരുന്നു. ഒരുമാസം മുമ്പാണ് ഇവര്‍ക്ക് പെണ്‍കുഞ്ഞ് ജനച്ചത്. പെണ്‍കുഞ്ഞ് ജനിച്ചതുമുതല്‍ ഇവര്‍ നിരാശയിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.
സംഭവദിവസം കുഞ്ഞും അമ്മയും മാത്രമേ വീട്ടിലുണ്ടായിരുന്നുളളു. കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് സരിത വീടിനുപുറത്തിറങ്ങി ആളുകളോട് പറയുകയായി രുന്നു. ഈ സമയം ഭര്‍ത്താവ് കൃഷിയിടത്തിലായിരുന്നു. കുഞ്ഞിനെ ഏതെങ്കിലും മൃഗം കടിച്ചെടുത്തുകൊണ്ടു പോയതാകാമെന്നായിരുന്നു പോലീസിന്‍റെ ആദ്യ നിഗമനം. പോലീസ് നടത്തിയ പരിശോധനയില്‍ കുഞ്ഞിന്‍റെ മൃതദേഹം ഡ്രമ്മില്‍ നിന്ന് കണ്ടെടുക്കുകയായിരുന്നു. സരിതയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് യുവതി കുറ്റസമ്മതം നടത്തിയതെന്ന് പോലീസ് പറഞ്ഞു.