ജർമൻ താരം അലക്സാണ്ടർ സ്വ​രേ​വ് യു.എസ്.ഓപ്പൺ ഫൈനലിൽ

ന്യുയോർക്ക്: ജ​ര്‍​മ​ന്‍‌ താ​രം അ​ല​ക്സാ​ണ്ട​ര്‍ സ്വ​രേ​വ് യു​എ​സ് ഓ​പ്പ​ണ്‍ ഫൈ​ന​ലി​ല്‍ ക​ട​ന്നു. ഇ​രു​പ​താം സീ​ഡായ സ്പാ​നി​ഷ് താ​രം പാ​ബ്ലോ ക​രേ​നോ ബു​സ്റ്റ​യെ തോ​ല്‍​പ്പി​ച്ചാ​ണ് 23 വ​യ​സു​കാ​ര​നാ​യ സ്വ​രേ​വി​ന്‍റെ മു​ന്നേ​റ്റം. ആ​ദ്യ ര​ണ്ടു സെ​റ്റു​ക​ള്‍ കൈ​വി​ട്ട ശേ​ഷം ആ​യി​രു​ന്നു അ​ഞ്ചാം സീ​ഡ് ആ​യ ജ​ര്‍​മ​ന്‍ താ​ര​ത്തി​ന്‍റെ വി​ജ​യം.

ബോ​റി​സ് ബെ​ക്ക​റി​ന് ശേ​ഷം ഗ്രാ​ന്‍​ഡ്സ്ലാം ഫൈ​ന​ലി​ല്‍ എ​ത്തു​ന്ന ആ​ദ്യ ജ​ര്‍​മ​ന്‍ താര​മാ​യി സ്വ​രേ​വ്.

Share
അഭിപ്രായം എഴുതാം