ബംഗാളിൽ കുട്ടികളെ കടത്തുന്ന സംഘത്തെ പോലീസ് പിടികൂടി, 21 ആൺകുട്ടികളെ മോചിപ്പിച്ചു

കൊൽക്കട്ട :പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ബസ്സിൽ കടത്തി കൊണ്ടുപോവുകയായിരുന്ന മൂവർ സംഘത്തെ പശ്ചിമബംഗാൾ പോലീസ് അറസ്റ്റ് ചെയ്തു.

ബിഹാറിലെ സമസ്തപൂരിൽ നിന്നുമുള്ള ഒരു ബസ്സിൽ 21 കുട്ടികളെയും കൊണ്ട് അജ്ഞാത കേന്ദ്രത്തിലേക്ക് പോകുമ്പോഴാണ് ബംഗാൾ പോലീസ് ഇവരെ പിടികൂടിയത്. കുട്ടികളെ പോലീസ് മോചിപ്പിച്ചു. ബീഹാറിലെ സമസ്തപൂർ മേഖലയിൽ നിന്നുമുള്ളവരാണ് കുട്ടികളെല്ലാമെന്ന് പൊലീസ് പറയുന്നു.

പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ വിവിധ തൊഴിൽ ഇടങ്ങളിലേക്ക് എത്തിക്കുന്ന ഏജൻ്റുമാരാണിവർ എന്നാണ് പൊലീസ് സംശയിക്കുന്നത്.

അറസ്റ്റിലായ പ്രതികൾ 22 നും 28 നും ഇടയിൽ പ്രായമുള്ളവരാണ് . ബിഹാറിലും പശ്ചിമബംഗാളിലുമെല്ലാം കുട്ടി തൊഴിലാളികളെ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന വലിയ സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട് എന്നാണ് കരുതപ്പെടുന്നത്.

Share
അഭിപ്രായം എഴുതാം