ഇന്ത്യ -പാക് അതിർത്തിയിൽ കമ്മ്യൂണിറ്റി ബങ്കറുകൾ നിർമ്മിക്കാനൊരുങ്ങി ജമ്മു-കശ്മീർ സർക്കാർ

ശ്രീനഗർ :ഇന്ത്യ-പാക്കിസ്ഥാൻ അതിർത്തിയിൽ 125 കമ്യൂണിറ്റി ബങ്കറുകളുടെ നിർമ്മാണം അടുത്ത ആഴ്ച ആരംഭിക്കുമെന്ന് ജമ്മുകാശ്മീർ സർക്കാർ അറിയിച്ചു .

ജമ്മു ആഭ്യന്തര വകുപ്പ് ഈ വർഷം ഫെബ്രുവരിയിൽ തന്നെ കമ്മ്യൂണിറ്റി ബങ്കറുകൾ നിർമിക്കാനുള്ള അനുമതി നൽകിയിരുന്നു.
അതിർത്തിക്കപ്പുറത്ത് നിന്നും നിയന്ത്രണാതീതമായ ഷെല്ലാക്രമണം ഉണ്ടാകുന്ന സാഹചര്യത്തിൽ ജനങ്ങളുടെ ജീവന് സംരക്ഷണം നൽകുകയാണ് ബങ്കറുകളുടെ ലക്ഷ്യം. കുപ്‌വാര ജില്ലയ്ക്ക് വേണ്ടി മാത്രം 85 ബങ്കറുകൾ ആണ് നിർമ്മിക്കുന്നത്. കൂടുതൽ ജനസംഖ്യയുള്ള പ്രദേശങ്ങളിൽ കൂടുതൽ വലിപ്പമുള്ള ബങ്കറുകൾ നിർമ്മിക്കും .

ശരാശരി വലിപ്പമുള്ള ഒരു ബങ്കറിൽ ചുരുങ്ങിയത് നാല് കുടുംബങ്ങൾക്കെങ്കിലും താമസിക്കാമെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

കഴിഞ്ഞ ആഴ്ച കുപ്പ്വാര ജില്ലയിലെ ഒരു ഗ്രാമത്തിൽ ഉണ്ടായ ഷെല്ലാക്രമണത്തിൽ എട്ട് വയസ്സുള്ള ഒരു ആൺ കുട്ടി ഉൾപ്പെടെ മൂന്ന് ഗ്രാമീണർ
മരണമടഞ്ഞിരുന്നു.

Share
അഭിപ്രായം എഴുതാം