ആൻറണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹ നിശ്ചയം. മോഹൻലാലിന്റെ കുടുംബം തിളങ്ങി

കൊച്ചി: 32 വർഷങ്ങൾക്കു മുൻപ് മെഗാസ്റ്റാർ മോഹൻലാലിൻ്റ ഡ്രൈവർ ആയിട്ടെത്തിയ ആൻറണി പെരുമ്പാവൂർ പിന്നീട് മോഹൻലാലിൻ്റ എല്ലാമെല്ലാമായി മാറുകയായിരുന്നു. ആൻറണി പെരുമ്പാവൂരിൻ്റ മകളുടെ വിവാഹ നിശ്ചയം കഴിഞ്ഞതിൻ്റെ ചിത്രങ്ങളാണ് 2/09/2020 ബുധനാഴ്ച ഫാൻസ് പേജുകളിലൂടെയും, ഗ്രൂപ്പുകളിലൂടെയുമൊക്കെ ഇപ്പോൾ പ്രചരിക്കുന്നത്. കുടുംബസമേതമാണ് മോഹൻലാൽ ഈ ചടങ്ങിനെത്തിയത്.

ഒരേ നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞ് സുചിത്രയും പ്രണവും എത്തിയപ്പോൾ, ചന്ദന കളർ മുണ്ടും കുർത്തയും അണിഞ്ഞാണ് മോഹൻലാൽ എത്തിയത്. ആൻറണിയുടെ കുടുംബവും അതേ നിറത്തിലുള്ള വസ്ത്രങ്ങൾ അണിഞ്ഞ ഈ ചിത്രങ്ങൾക്ക് കീഴിൽ നിരവധി പേർ ആശംസകൾ അറിയിച്ചു. വിസ്മയ വിദേശത്തായിരുന്നതിനാൽ ഈ ചടങ്ങിൽ പങ്കെടുക്കാനായില്ല.

മുണ്ടും കുർത്തയും അണിഞ്ഞ് അമ്മയ്ക്കും അച്ഛനും വധൂവരൻമാർക്കുമൊപ്പം നിൽക്കുന്ന പ്രണവിൻ്റെ ചിത്രങ്ങളും ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു.

32 വർഷം മുമ്പ് ഒരു ഷൂട്ടിംഗ് സ്ഥലത്ത് വച്ച് ആൻറണി ഓടിച്ചിരുന്ന വണ്ടിയിൽ മോഹൻലാൽ കയറുകയും ആൻറണിയോട് സ്നേഹം തോന്നിയ മോഹൻലാൽ ആൻ്റണിയെ കൂടെ കൂട്ടുകയും ആയിരുന്നു, പിന്നീട് അഭിനയത്തിലും നിർമാണ കമ്പനിയിലുമെല്ലാം സജീവമായിരുന്നു ആൻറണി. മോഹൻലാലിലേക്ക് എത്താനുള്ള കുറുക്കുവഴിയാണ് അൻ്റണി എന്നാണ് സിനിമാപ്രവർത്തകർ പറയാറുള്ളത്. കഥയും തിരക്കഥയും ഒക്കെ ആൻറണിക്ക് ഇഷ്ടമായാൽ താരം സ്വീകരിക്കുമെന്നാണ് പറയപ്പെടുന്നത്. ഇരു കുടുംബങ്ങൾ തമ്മിലും ഈ സൗഹൃദം നിലനിർത്തുന്നുണ്ട്.

എൻ്റെ തുടക്കം ഡ്രൈവർ ആയിട്ടാണെങ്കിലും എന്നെ ഈ നിലയിലേക്ക് വളർത്തിയെടുത്തത് മോഹൻലാൽ സാറാണ്, സിനിമ നിർമ്മിക്കുക എന്നത് എൻ്റെ മനസ്സിൽ പോലും തോന്നിയ കാര്യം ആയിരുന്നില്ല എന്ന് മാത്രമല്ല, അദ്ദേഹം എന്നെ കൂടെക്കൂട്ടിയത് പോലും ഇന്നെനിക്ക് ഒരു സ്വപ്നം പോലെ തോന്നുന്നു എന്നാണ് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ ആൻറണി പറഞ്ഞത്.

Share
അഭിപ്രായം എഴുതാം