കോവിഡിന് പരിഹാരം തേടി ഇന്ത്യയുടെയും അമേരിക്കയുടെയും സംയുക്ത ശാസ്ത്രജ്ഞ സംഘം

ന്യൂഡൽഹി: കോവിഡിനെ പ്രതിരോധിക്കാൻ നൂതന മാർഗങ്ങൾ തേടി പരീക്ഷണം നടത്തുവാനായി ഇന്ത്യയുടെയും അമേരിക്കയും 11 വിവിധ ശാസ്ത്രജ്ഞരുടെ സംഘങ്ങൾ ഉടൻ പ്രവർത്തനം ആരംഭിക്കും.
ശാസ്ത്ര സാങ്കേതിക വിദ്യ വികസനത്തിനായി ആയി ഇരുരാജ്യങ്ങളും കൂടി രൂപീകരിച്ച എൻന്റോൺമെൻറ് ഫണ്ട് ഉപയോഗിച്ചായിരിക്കും ശാസ്ത്ര സംഘങ്ങളുടെ പ്രവർത്തനം.

കോവിഡ് വ്യാപനം പെട്ടെന്ന് കണ്ടെത്താനുള്ള പരിശോധനകൾ, വൈറസ് പ്രതിരോധം, സെൻസറുകൾ ഉപയോഗിച്ച് വൈറസിനെ കണ്ടെത്തുക, വെൻറിലേറ്റർ സംബന്ധിച്ച നൂതന സാങ്കേതിക വിദ്യകൾ, പ്രതിരോധം മരുന്നുകളിൽ വേണ്ട മാറ്റങ്ങൾ എന്നിവയിൽ ആയിരിക്കും സംയുക്ത പരീക്ഷണം.

Share
അഭിപ്രായം എഴുതാം