ഒരേ ദിവസം കൊല്ലം ജില്ലയില്‍ രണ്ട്‌ കൊലപാതകങ്ങള്‍

കൊല്ലം: തിരുവോണ ദിവസം രാത്രിയില്‍ കൊല്ലം ജില്ലയില്‍ രണ്ട്‌ കൊല പാതകങ്ങള്‍ നടന്നു. നെയ്യാറ്റിന്‍കര സ്വദേശി ഉണ്ണി, ചവറ തേവല ക്കാര ക്ഷേത്ര ജീവനക്കാരന്‍ രാജേന്ദ്രന്‍ പിളള എന്നിവരാണ്‌ കൊല്ലപ്പെട്ടത്‌.

അഞ്ചലില്‍ തിരുവോണ ദിവസം രാത്രിയില്‍ മദ്യപാനത്തി നിടയില്‍ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ തര്‍ക്കത്തേ തുടര്‍ന്നാണ്‌ ഉണ്ണി കൊല്ലപ്പെട്ടത്‌. കഴുത്തില്‍ കയര്‍ മുറുക്കി ശ്വാസം മുട്ടി ച്ചാണ് ‌ കൊല നടത്തിയത്‌. സംഭവവുമായി ബന്ധപ്പെട്ട്‌ നാലുപേരെ പോലീസ്‌ കസ്‌റ്റടിയിലെടുത്തു.പത്തനാപുരം സ്വദേശി ജോസ്‌, വാളകം സ്വദേശികളായ അഭിലാഷ്‌, രാജീവ്‌, കുഞ്ഞപ്പന്‍ എന്നിവരാണ്‌ പോലീസ്‌ കസ്‌റ്റടിയിലായത്‌.

ക്ഷേത്ര ജീവനക്കാരനായ രാജന്‍പിളളയെ റോഡിന്‌ സമീപത്തെ പുരയിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നെഞ്ചില്‍ മൂര്‍ച്ചയുളള ആയുധം കൊണ്ട്‌ കുത്തി രക്തം വാര്‍ ന്നാണ് ‌ മരിച്ചത്‌. മുന്‍ വൈരാഗ്യമാണ്‌ കൊലക്കുപിന്നിലെന്ന്‌ പോലീസ്‌ പറഞ്ഞു. പ്രതിയെന്ന്‌ സംശയിക്കുന്ന രവീന്ദ്രനെ പോലീസ്‌ കസ്‌റ്റടിയിലെടുത്തു.

ഇരുമൃതദേഹങ്ങളും മോര്‍ച്ചറിയിലേക്ക്‌ മാറ്റി കോവിഡ്‌ പരിശോധനക്കു ശേഷം പോസ്‌റ്റ്‌മോര്‍ട്ടം നടത്തും.

Share
അഭിപ്രായം എഴുതാം