ഇന്ത്യയിലെ കൊവിഡ് രോഗികളിൽ 54 ശതമാനവും 18 നും 44 നും ഇടയിൽ പ്രായമുള്ളവരെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡൽഹി: ഇന്ത്യയിലെ ആകെ കൊവിഡ് രോഗികളിൽ 54 ശതമാനവും 18 നും 45 നും ഇടയിൽ പ്രായമുള്ളവരാണെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം .
എന്നാൽ 51 ശതമാനം മരണവും അറുപതോ അതിൻ മുകളിലോ പ്രായമുള്ളവരിലാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് എന്നും ആരോഗ്യമന്ത്രാലയം ട്വീറ്റ് ചെയ്തു .

രാജ്യത്തെ ആകെ കോവിഡ് ബാധിതരിൽ 54% ത്തിനും രോഗം പിടിപെട്ടത് ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണെന്നും ആരോഗ്യമന്ത്രാലയം പറയുന്നു . ഓഗസ്റ്റിൽ മാത്രം ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 28,777 ആണ്.

Share
അഭിപ്രായം എഴുതാം