മഹാബലിയാണ് ഞങ്ങളുടെ ഹീറോ; വാമന ജയന്തി ആശംസ നേർന്ന കെജ്രിവാളിന് മലയാളികളുടെ മറുപടി

ന്യൂഡൽഹി: മലയാളികൾക്ക് വാമന ജയന്തി ആശംസകൾ നേർന്ന് ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്രിവാൾ. ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത കുറിപ്പിലായിരുന്നു ഓണം ആഘോഷിക്കുന്നവർക്ക് വാമന ജയന്തി ആശംസകളുമായി കെജ്രിവാൾ എത്തിയത്. വാമനൻ മഹാബലിയെ ചവിട്ടിത്താഴ്ത്തുന്ന ഒരു ഫോട്ടോ സഹിതമാണ് കെജ്രിവാളിന്റെ പോസ്റ്റ്.

വിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരത്തിന്റെ ജന്മവാർഷിക ദിനത്തിൽ നിങ്ങൾക്കെല്ലാവർക്കും ആശംസകൾ. മഹാവിഷ്ണുവിന്റെ അനുഗ്രഹം നിങ്ങൾക്കെല്ലാവർക്കും ഉണ്ടാകട്ടെ എന്നായിരുന്നു കെജ്രിവാളിന്റെ പോസ്റ്റ്.

വാമന ജയന്തി ആംശസകൾ നിങ്ങൾക്കിരിക്കട്ടെ, ഞങ്ങൾ ഓണമാണ് ആഘോഷിക്കുന്നതെന്നാണ് മലയാളികളുടെ മറുപടി. മഹാബലി ആണ് ഞങ്ങടെ ഹീറോയെന്നും കമന്റുകൾ എത്തി. അമിത് ഷാ പോലും ദക്ഷിണേന്ത്യയുടെ ദ്രാവിഡ പാരമ്പര്യത്തെ ചോദ്യം ചെയ്തിട്ടില്ലെന്നും കമന്റുൾ ഓർമിപ്പിച്ചു.

Share
അഭിപ്രായം എഴുതാം