യുവതാരം റോഷൻ ബഷീർ വിവാഹിതനായി; വധു മമ്മൂട്ടിയുടെ ബന്ധു

ദൃശ്യം സിനിമയിലൂടെ ശ്രദ്ധേയനായ യുവ നടൻ റോഷന്‍ ബഷീര്‍ വിവാഹിതനായി. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ബന്ധു കൂടിയായ ഫര്‍സാനയാണ് വധു. വിവാഹ വാർത്ത റോഷന്‍ സോഷ്യല്‍ മീഡിയയിലൂടെ
പഴയകാല നടന്‍ കലന്തന്‍ ബഷീറിന്റെ മകനാണ് റോഷന്‍. വധു ഫർസാന എല്‍എല്‍ബി ബിരുദധാരിയാണ്. വിവാഹം വീട്ടുകാര്‍ തീരുമാനിച്ച് ഉറപ്പിച്ചതാണെന്ന് റോഷന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

മെ​ഗാസ്റ്റാർ മമ്മൂട്ടിയുടെ അമ്മാവന്റെ പേരക്കുട്ടിയാണ് ഫര്‍സാന. 2010-ല്‍ റിലീസ് ചെയ്ത ‘പ്ലസ് ടു’ എന്ന ചിത്രത്തിലൂടെയാണ് റോഷന്‍ സിനിമാരംഗത്തേക്ക് എത്തുന്നത്. ജീത്തു ജോസഫ് ചിത്രം ‘ദൃശ്യ’ത്തിലൂടെയാണ് ശ്രദ്ധേയനായത്. ‘മേലേ വാര്യത്തെ മാലാഖക്കുട്ടികള്‍’, ‘കല്യാണപ്പിറ്റേന്ന് ‘, ‘ഇമ്മിണി നല്ലൊരാള്‍’, ‘കുടുംബവിശേഷങ്ങള്‍’ എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ പിതാവ് കലന്തന്‍ ബഷീര്‍ അഭിനയിച്ചിരുന്നു

Share
അഭിപ്രായം എഴുതാം