പുതിയ വെല്ലുവിളികളും നൂതനമായ പരീക്ഷണങ്ങളും അടങ്ങുന്ന പുതിയ ചിത്രം പ്രഖ്യാപിച്ച് പൃഥ്വിരാജ്

കൊച്ചി: “ഇതൊരു പുതിയ അധ്യായമായിരിക്കും. വെല്ലുവിളി ഉയര്‍ത്തുന്ന സാഹചര്യം… പുതിയ തരം വെല്ലുവിളികള്‍… നൂതനമായ പരീക്ഷണങ്ങള്‍….” എന്നാണ് പോസ്റ്റര്‍ പങ്കുവച്ച് പൃഥ്വിരാജ് കുറിച്ചത്. മാജിക് ഫ്രെയിംസിനൊപ്പം പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മാണം.

പൂര്‍ണമായും വെര്‍ച്വല്‍ പ്രൊഡക്ഷന്‍ വഴി ചിത്രീകരിക്കുന്ന ഇന്ത്യയിലെ ആദ്യ ചിത്രം എന്ന് വ്യക്തമാക്കി ചിത്രത്തിൻ്റെ പോസ്റ്റർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. നവാഗതനായ ഗോുകല്‍ രാജ് ഭാസ്‌ക്കർ രചനയും സംവിധാനവും നിർവഹിക്കും.

മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തും. എന്നാല്‍ ചിത്രത്തിന്റെ പേരോ കൂടുതല്‍ വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. ഒരു മനുഷ്യനനും പക്ഷിയും ഉൾപ്പെടുന്ന പോസ്റ്ററാണ് പങ്കുവെച്ചത് .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →