വെളളയിലും നീലയിലും നിങ്ങളെ മിസ് ചെയ്യും .മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ എം എസ് ധോണിയുടേയും സുരേഷ് റെയ്നയുടേയും അപ്രതീക്ഷിത വിരമിക്കലിനോട് പ്രതികരിച്ച് പൃഥിരാജിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്.

കൊച്ചി: ഇന്ത്യയുടെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു, ഫേയര്‍വെല്‍ ചാമ്ബ്യന്‍, ക്യാപ്റ്റന്‍. വെള്ളയിലും നീലയിലും നിങ്ങളെ മിസ് ചെയ്യും- പൃഥ്വിരാജ് കുറിച്ചു.

ഇഷ്ട ക്രിക്കറ്റ് താരങ്ങളുടെ വിരമിച്ചതിൽ നിരാശ രേഖപ്പെടുത്തി അവർക്ക് ആശംസകൾ നേരുകയാണ് മലയാള സിനിമാ താരങ്ങൾ മോഹന്‍ലാല്‍, സുരേഷ് ​ഗോപി, പൃഥ്വിരാജ്, നിവിന്‍ പോളി, അജു വര്‍​ഗീസ് തുടങ്ങിയ നിരവധി താരങ്ങളാണ് ധോണിയ്ക്കും റെയ്നയ്ക്കും ആശംസയുമായി എത്തിയിരിക്കുന്നത്.

ഫെയര്‍വെല്‍ ക്യാപ്റ്റന്‍ എംഎസ് ധോണി, ഭാവിയിലെ നിങ്ങളുടെ ഉദ്യമങ്ങള്‍ക്ക് ആശംസകള്‍ അറിയിക്കുന്നു- മോഹന്‍ലാല്‍ കുറിച്ചു.

“ഇന്ത്യന്‍ ക്രിക്കറ്റിലെ പ്രതിഭാധനരായ രണ്ട് ഐക്കണുകള്‍ക്ക് വിട. നല്ലതുവരട്ടെ, വിരമിക്കലിന് നിങ്ങള്‍ രണ്ടുപേര്‍ക്കും ആശംസകള്‍. എല്ലാ ഓര്‍മ്മകള്‍ക്കും, തീര്‍ച്ചയായും ട്രോഫികള്‍ക്കും വളരെ നന്ദി” എന്നായിരുന്നു സുരേഷ് ​ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

ലെജന്റ്സ് ഒരിക്കലും വിരമിക്കില്ല, മനോഹരമായ ഓര്‍മകള്‍ക്ക് നന്ദി, എന്നും നിങ്ങളായിരിക്കും എന്റെ ക്യാപ്റ്റന്‍, താങ്ക്യു എംഎസ് ധോണി- നിവിന്‍ കുറിച്ചു.

മറ്റൊരു ഞെട്ടല്‍, ഈ വര്‍ഷങ്ങളിലെല്ലാം ഞങ്ങളെ സന്തോഷിപ്പിച്ചതിന് നന്ദി എന്നായിരുന്നു റെയ്നയുടെ വിരമിക്കല്‍ വാര്‍ത്ത കേട്ട് നിവിന്‍ കുറിച്ചത്

Share
അഭിപ്രായം എഴുതാം