ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി: തൃശൂര് ജില്ലയില് നടപ്പു വർഷം 82 ലക്ഷം തൊഴില് ദിനങ്ങള് അനുവദിച്ചു

കേന്ദ്ര പദ്ധതിയായ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിപ്രകാരം, നടപ്പുസാമ്പത്തിക വർഷം (2020-21), തൃശൂർ ജില്ലയിൽ 82 ലക്ഷം തൊഴില് ദിനങ്ങള് അനുവദിച്ചതായി പദ്ധതിയുടെ ജില്ലാ ജോയിന്റ് കോ-ഓര്ഡിനേറ്റർ പി. സി. ബാലഗോപാൽ അറിയിച്ചു. ലോക്ഡൗണിനുശേഷം തൊഴിലുറപ്പു പദ്ധതി പ്രവര്ത്തനങ്ങൾ, ഈ വർഷം ഏപ്രില് 21-ന് പുനരാരംഭിച്ചെന്ന് അദ്ദേഹം പറഞ്ഞു.

കോവിഡ് 19 പ്രോട്ടോകോൾ മുന്കരുതലുകൾ പൂര്ണ്ണമായും പാലിച്ച് ഗ്രാമ-ബ്ലോക്ക്, ജില്ലാ തലങ്ങളിൽ ഉദ്യോഗസ്ഥരുടെ മേല്നോട്ടത്തിൽ  വിവിധ തൊഴിലുറപ്പ് പദ്ധതികൾ  നടന്നുവരികയാണ്. ഈ സാമ്പത്തിക വർഷം ഇതുവരെ 41,570 കുടുംബങ്ങള്ക്ക് തൊഴിൽ നല്കി. ഇതിലൂടെ ജില്ലയില് 4,91,057 അവിദഗ്ദ്ധ തൊഴില് ദിനങ്ങൾ സൃഷ്ടിക്കാന് കഴിഞ്ഞു. അവിദഗ്ദ്ധ തൊഴിലാളികള്ക്ക് വേതന ഇനത്തില് ഇതുവരെ 13 കോടി 89 ലക്ഷം രൂപ വിതരണം ചെയ്തിട്ടുണ്ട്. വേതന തുക തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നല്കി.

കിണർ റീചാര്ജ്ജ്, മഴക്കുഴി നിര്മ്മാണം, ഡ്രെയിനേജ് നിർമ്മാണം, കുള നിർമ്മാണം, പൊതുകുളം നവീകരണം, തോട് നവീകരണം തുടങ്ങിയ പ്രവൃത്തികൾ നടന്ന് വരികയാണ്.
ലോക പരിസ്ഥിതി ദിനത്തിൽ 32,956 വൃക്ഷതൈകൾ നടുകയും ഇവയുടെ പരിപാലന പ്രവൃത്തികൾക്ക്  തുടക്കം കുറിക്കുകയും ചെയ്തു.

Share
അഭിപ്രായം എഴുതാം