മാസ്‌ക് ധരിക്കാത്തത് ചോദിക്കാന്‍ യുവാവിനെ വിളിച്ചപ്പോള്‍ കിട്ടിയത് ഒന്നരക്കിലോ കഞ്ചാവ്

കാളികാവ്: മാസ്‌ക് ധരിക്കാത്തതെന്തെന്നു ചോദിക്കാന്‍ യുവാവിനെ വിളിച്ചപ്പോള്‍ കിട്ടിയത് ഒന്നരക്കിലോ കഞ്ചാവ്. നീലാഞ്ചേരി തറയില്‍ സിബിലിനെയാണ് (24) ബുധനാഴ്ച രാവിലെ 10 മണിക്ക് പൂങ്ങോട് സ്‌കൂള്‍ ഗ്രൗണ്ടിനു സമീപത്തുനിന്ന് പോലിസ് പിടികൂടിയത്. 209 ചെറുതും അരക്കിലോയോളം വരുന്ന വലിയൊരു പൊതിയുമാണ് ബാഗിലുണ്ടായിരുന്നത്. പൊലീസ് സംഘം പട്രോളിങിനിടെ മാസ്‌ക് ധരിക്കാതെ റോഡിലൂടെ നടന്നുവന്ന സിബിലിനെ ചോദ്യംചെയ്തു. അപ്പോഴാണ് കൈയിലെ പ്ലാസ്റ്റിക് കാരിബാഗ് ശ്രദ്ധയില്‍പെട്ടത്. ബാഗിലെന്തെന്നു ചോദിച്ചതോടെ പ്രതി ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. പൊലിസ് പിന്നാലെ ഓടി പിടികൂടുകയായിരുന്നു.

Share
അഭിപ്രായം എഴുതാം