സൂരജിന്റെ അമ്മയ്ക്കും സഹോദരിക്കുമെതിരെ ഗാര്‍ഹികപീഡനത്തിന് കേസെടുക്കാന്‍ നടപടി തുടങ്ങി

അടൂര്‍: സൂരജിന്റെ അമ്മയ്ക്കും സഹോദരിക്കുമെതിരേ ഗാര്‍ഹികപീഡനത്തിന് കേസെടുക്കാന്‍ നടപടി ആരംഭിച്ചു. സൂരജിന്റെ കുടുംബാംഗങ്ങള്‍ക്കെതിരേ കേസെടുക്കുന്നതിന് മുന്നോടിയായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി ആര്‍ ജോസിനെ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി കെ ജി സൈമണ്‍ ചുമതലപ്പെടുത്തി. മാതാവ് രേണുക, സഹോദരി സൂര്യ എന്നിവരെ കേന്ദ്രീകരിച്ചായിരിക്കും അന്വേഷണം. സ്ത്രീധന- ഗാര്‍ഹിക പീഡനക്കുറ്റം ചുമത്തി കേസെടുക്കണമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം ഡോ. ഷാഹിദ കമാല്‍ ജില്ലാ പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടിരുന്നു. മകളെ സൂരജിന്റെ മാതാവും സഹോദരിയും പീഡിപ്പിച്ചിരുന്നതായി ഉത്തരയുടെ മാതാപിതാക്കള്‍ വനിതാ കമ്മീഷന് പരാതി നല്‍കിയിരുന്നു.

Share
അഭിപ്രായം എഴുതാം